ബഹ്‌റൈൻ സർക്കാർ സേവനങ്ങൾ അറിയാൻ ഐ.ജി.എയുടെ പുതിയ വാട്സാപ്പ് ചാനൽ

മനാമ: സർക്കാർ ഇ-സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തത്സമയം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി (ഐ.ജി.എ) ഔദ്യോഗിക വാട്സാപ്പ് ചാനൽ പുറത്തിറക്കി. സർക്കാർ സേവനങ്ങളിലെ പുതിയ മാറ്റങ്ങളെക്കുറിച്ചും അപ്‌ഡേറ്റുകളെക്കുറിച്ചും ജനങ്ങൾക്ക് എളുപ്പത്തിൽ വിവരങ്ങൾ ലഭിക്കാൻ ഈ ചാനൽ സഹായിക്കും.

ചാനലിൽ ചേരുന്നതിനായി ഐ.ജി.എയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും (@igabahrain) വെബ്സൈറ്റിലും (iga.gov.bh) ലഭ്യമായ ക്യു.ആർ കോഡ് സ്കാൻ ചെയ്യാവുന്നതാണ്. ബഹ്‌റൈൻ നാഷണൽ പോർട്ടൽ (bahrain.bh), മൈഗവ് ആപ്പ് തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കൊപ്പം ഈ വാട്സാപ്പ് ചാനലും പ്രയോജനപ്പെടുത്താൻ അതോറിറ്റി പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കും സർക്കാർ സേവന കോൺടാക്റ്റ് സെന്ററുമായി 80008001 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. കൂടാതെ, പരാതികൾക്കും നിർദ്ദേശങ്ങൾക്കുമായി തവാസുൽ സംവിധാനവും ഉപയോഗപ്പെടുത്താം.

Tags:    
News Summary - IGA's new WhatsApp channel to learn about Bahraini government services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.