മനാമ: ഇന്റർനാഷനൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിങ് സിസ്റ്റം (ഐ.ഇ.എൽ.ടി.എസ്) പരീക്ഷക്ക് മുന്നോടിയായി നടത്തിയ മാതൃകാപരീക്ഷയിൽ സർക്കാർ സ്കൂളുകളിലെ വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. 62 വിദ്യാർഥികളാണ് പരീക്ഷയിൽ പങ്കെടുത്തത്.
മികച്ച വിജയം നേടിയവർ ഒമ്പതിൽ ഏഴു പോയന്റ് നേടി. 41 സെക്കൻഡറി സ്കൂളുകളിലെ 12ാം ഗ്രേഡിൽ നിന്ന് 13,000 വിദ്യാർഥികൾ പരീക്ഷ എഴുതി.
വിദ്യാർഥികളിൽ അഞ്ചു ശതമാനം പേർ വിജയത്തിന് ആവശ്യമായ സ്കോർ നേടിയെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.സാർ സെക്കൻഡറി ഗേൾസ് സ്കൂൾ, അൽ നൂർ സെക്കൻഡറി ഗേൾസ് സ്കൂൾ, ഖൗല സെക്കൻഡറി ഗേൾസ് സ്കൂൾ, മുഹറഖ് സെക്കൻഡറി ഗേൾസ് സ്കൂൾ, ശൈഖ് ഇസ ബിൻ അലി സെക്കൻഡറി ബോയ്സ് സ്കൂൾ, അൽ നെയിം സെക്കൻഡറി സ്കൂൾ എന്നിവയാണ് പട്ടികയിൽ ഒന്നാമത്. ഹെദായ അൽ ഖലീഫിയ സെക്കൻഡറി ബോയ്സ് സ്കൂളിലെ വിദ്യാർഥി ഒമ്പതിൽ 8.5 പോയന്റ് നേടി.
തുടർപരിശീലന പരിപാടിക്കുശേഷം മേയിൽ വിദ്യാർഥികൾക്കായി അടുത്ത പരിശീലന പരീക്ഷ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.