ഐ.​സി.​എ​ഫ് ഉം​റ സം​ഘ​ത്തി​ന് നാ​ഷ​ന​ൽ ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

ഐ.​സി.​എ​ഫ് ഉം​റ സം​ഘ​ത്തി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

മ​നാ​മ: ഐ.​സി.​എ​ഫ് ബ​ഹ്റൈ​ൻ ഉം​റ സ​ർ​വി​സി​ന് കീ​ഴി​ലു​ള്ള ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ ഉം​റ സം​ഘ​ത്തി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ബ​ഷീ​ർ ഹി​ഷാ​മി ക്ലാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 44 അം​ഗ സം​ഘ​മാ​ണ് മ​നാ​മ​യി​ൽ​നി​ന്നും യാ​ത്ര പു​റ​പ്പെ​ട്ട​ത്.

ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ പ്ര​സി​ഡ​ന്‍റ് അ​ബൂ​ബ​ക്ക​ർ ല​ത്വീ​ഫി, നൗ​ഫ​ൽ മ​യ്യേ​രി, ഫൈ​സ​ൽ ചെ​റു​വ​ണ്ണൂ​ർ, അ​ഷ്ഫാ​ഖ് മ​ണി​യൂ​ർ, ഫൈ​സ​ൽ അ​ല​ന​ല്ലൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഐ.​സി.​എ​ഫ് ഉം​റ സ​ർ​വി​സി​ന് കീ​ഴി​ലു​ള്ള അ​ടു​ത്ത സം​ഘം ആ​ഗ​സ്റ്റ് ഏ​ഴി​നും റ​ബീ​ഉ​ൽ അ​വ്വ​ൽ സീ​സ​ണി​ലെ സം​ഘം ആ​ഗ​സ്റ്റ് 28നും ​യാ​ത്ര തി​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - ICF Umrah Association receives pilgrimage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.