ഐ.സി.എഫ് ഉമ്മുൽ ഹസ്സം ഇഫ്താറിൽനിന്ന്
മനാമ: ഐ.സി.എഫ് ഉമ്മുൽ ഹസ്സം റീജൻ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇഫ്താർ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാക്കുന്നു. ദിവസേന നൂറിൽപരം ആളുകൾ പങ്കെടുക്കുന്ന ഇഫ്താർ സംഘടിപ്പിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് റീജൻ പ്രസിഡന്റ് അബ്ദുറസാഖ് ഹാജി അറിയിച്ചു.
റീജന്റെ കീഴിൽ വർഷങ്ങളായി വളരെ വിപുലമായ ഇഫ്താറാണ് സംഘടിപ്പിക്കുന്നത്. ഇനിയും ഇത് തുടരുമെന്ന് റീജൻ ജനറൽ സെക്രട്ടറി അഷ്കർ താനൂർ അറിയിച്ചു.
ദിവസേനയുള്ള ഇഫ്താറിന് മുമ്പ് റീജൻ ഡെപ്യൂട്ടി പ്രസിഡന്റ് നസീഫ് അൽ ഹസനി പ്രാഥനക്ക് നേത്രത്വം നൽകും. ബദ്ർ അനുസ്മരണം, ബുർദ വാർഷികം, ഖത്മുൽ ഖുർആൻ, പ്രാർഥന മജ്ലിസും പെരുന്നാൾ ദിനത്തിൽ ഈദ് സംഗമവും ഉണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.