ഐ.സി.എഫ് ഹിശാമി അനുസ്മരണ സംഗമത്തിൽ
അബൂബക്കർ ലത്വീഫി സംസാരിക്കുന്നു
മനാമ: ഐ.സി.എഫ് സൽമാബാദ് റീജൻ പ്രസിഡന്റായിരുന്ന മർഹും നിസാമുദ്ദീൻ ഹിശാമിയുടെ നാലാം ആണ്ടിനോടനുബന്ധിച്ച് സൽമാബാദ് സുന്നി സെന്ററിൽ അനുസ്മരണ സംഗമവും പ്രാർഥനാ മജ്ലിസും സംഘടിപ്പിച്ചു. പരിപാടിയിൽ ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് അബൂബക്കർ ലത്വീഫി അനുസ്മരണ പ്രഭാഷണം നടത്തി. അബ്ദു റഹീം സഖാഫി വരവൂർ, ഹാഷിം മുസ്ലിയാർ, ഷഫീഖ് മുസ്ലിയാർ വെള്ളൂർ, അഷ്റഫ് കോട്ടക്കൽ, ഷാജഹാൻ കെ.ബി, നൗഷാദ് വൈ, ഹർഷദ് ഹാജി എന്നിവർ നേതൃത്വം നൽകി.
അനുസ്മരണത്തോടനുബന്ധിച്ച് ബുസൈത്തീനിലെ ഖബറിടത്തിൽ നടന്ന സിയാറത്തിന് ഐ.സി.എഫ് സൽമാബാദ് റീജൻ പ്രസിഡന്റ് അബ്ദു റഹീം സഖാഫി നേതൃത്വം നൽകി. ഹാഷിം മുസ്ലിയാർ, അബ്ദുല്ല രണ്ടത്താണി, റഹീം താനൂർ, ഫൈസൽ ചെറുവണ്ണൂർ, ഇസ്ഹാഖ് വലപ്പാട്, സുലൈമാൻ വെള്ളറക്കാട്, അഷ്ഫാഖ് മണിയൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.