ഇന്ത്യൻ ലേഡീസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ദണ്ഡിയ ഉത്സവ് പരിപാടിയുടെ ടിക്കറ്റ് ലോഞ്ച്
മനാമ: ഇന്ത്യൻ ലേഡീസ് അസോസിയേഷൻ (ഐ. എൽ. എ) സംഘടിപ്പിക്കുന്ന ദണ്ഡിയ ഉത്സവ് പരിപാടിയുടെ ടിക്കറ്റ് ലോഞ്ച് ക്രൗൺ പ്ലാസയിൽ നടന്നു. ഒക്ടോബർ 13 ന് ക്രൗൺ പ്ലാസ കൺവെൻഷൻ സെന്ററിൽ രാത്രി എട്ടു മുതൽ അർദ്ധരാത്രി വരെയാണ് കലാ സാംസ്കാരിക പരിപാടിയായ ദണ്ഡിയ ഉത്സവ്.
ഈ വർഷം ബഹ്റൈന്‍ പുറത്ത് നിന്ന് ഒരു പ്രശസ്തമായ ഡി.ജെ ഉൾപ്പടെ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. കിംഗ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ പീസ് ഫുൾ കോഎക്സിസ്റ്റൻസ് ഡെപ്യൂട്ടി ചെയർ ബെറ്റ്സി മത്തിസൺ ടിക്കറ്റ് ലോഞ്ച് ചെയ്തു.
ഐ. എൽ. എ പ്രസിഡന്റ് ശാരദാ അജിത്തിൽനിന്ന് അവർ ടിക്കറ്റുകൾ ഏറ്റുവാങ്ങി. ലുലു ഗ്രൂപ്പ് പർച്ചേസ് ഡിപ്പാർട്ട്മെന്റ് ജി.എം മഹേഷ്, ജബ്രാൻ, തന്മയി, പ്രസാദ് (മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ), ആനന്ദ്, കരൺ,(ബിഎഫ്സി) വേദാന്ത്,അജീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് 36611041,3915 7282 എന്ന നമ്പറുകളിൽ വിളിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.