? സർ ഞാൻ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. ഞാൻ ലീവിനായി പോയ സമയത്ത് എന്നെ പിരിച്ചു വിട്ടതായി എനിക്ക് വിവരം ലഭിച്ചു. അപ്പോൾ എന്‍റെ ഇൻഡെംമ്നിറ്റി തുക എനിക്ക് എങ്ങനെയാണ് നാട്ടിൽ നിന്ന് ലഭിക്കുക. അതിനുള്ള മാർഗമെന്താണ്.
തൊഴിൽ നിയമപ്രകാരം താങ്കളെ അവധി സമയത്ത് ജോലിയിൽ നിന്നും പിരിച്ചു വിടാൻ പാടില്ല. അങ്ങനെ നടന്നെങ്കിൽ താങ്കൾക്ക് കോടതി മുഖേനേ പരാതി നൽകാം. അതിനുള്ള നഷ്ടപരിഹാരം ലഭിക്കാനുള്ള അർഹതയുണ്ട്. താങ്കളുടെ ഇൻഡെംമ്നിറ്റി ലഭിക്കുവാൻ താങ്കൾ സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ (എസ്.ഐ.ഒ) യുടെ വെബ്സൈറ്റ് മുഖേന അപേക്ഷ നൽകണം. മാർച്ച് 2024 മുതലുള്ള ഇൻഡെംമിനിറ്റി എസ്.ഐ.ഒയിൽ നിന്നാണ് ലഭിക്കുന്നത്. താങ്കൾ എസ്.ഐ.ഒ പോർട്ടലിൽ ഇവിടെ നിന്നും പോകുന്നതിന് മുമ്പേ ഇ-കീയിലൂടെ രജിസ്റ്റർ ചെയ്യുകയും ഐബാൻ വിവരങ്ങൾ നൽകി കാണുമെന്നും കരുതുന്നു.
ഫെബ്രുവരി 2024 വരെ താങ്കളുടെ തൊഴിലുടമയാണ് ഇൻഡെംമ്നിറ്റി നൽകേണ്ടത്. 2024 ഫെബ്രുവരിക്ക് മുമ്പേ താങ്കൾ ജോലി ചെയ്യുകയും, ഇവിടെയുള്ളപ്പോൾ എസ്.ഐ.ഒയിൽ ഇ-കീ മുഖേന രജിസ്റ്റർ ചെയ്തിട്ടുമില്ലെങ്കിൽ ഒരു ബഹ്റൈൻ അഭിഭാഷകൻ മുഖേന കോടതിയിൽ പരാതി നൽകണം. അല്ലെങ്കിൽ അഭിഭാഷകൻ എസ്.ഐ.ഒയിൽ അപേക്ഷ നൽകണം. കൂടാതെ ബഹ്റൈൻ അഭിഭാഷകന് നാട്ടിൽ നിന്നും അപോസ്റ്റിൽ ചെയ്ത് പവർ ഓഫ് അറ്റേർണി അയച്ചു കൊടുക്കണം. താങ്കളുടെ തൊഴിലുട എസ്.ഐ.ഒയിൽ താങ്കളുടെ ഇൻഡെംമ്നിറ്റി എല്ലാം അടച്ചുവെങ്കിൽ മാത്രമേ അത് താങ്കൾക്ക് ലഭിക്കുകയുള്ളൂ.
ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.