മനാമ: കിങ് ഫൈസൽ കോർണിഷിൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി കുതിര വണ്ടികൾ ലഭ്യമാക്കും. അറബ് ടൂറിസം വാരാചരണത്തിന്റെ ഭാഗമായാണ് പദ്ധതി.
വെള്ളിയാഴ്ച മുതലാണ് കുതിര വണ്ടികൾ യാത്രക്കായി ലഭ്യമായി തുടങ്ങുക. ഒരാൾക്ക് ഒരു ദീനാർ മുടക്കി യാത്ര ചെയ്യാൻ സൗകര്യമുണ്ടാവും. ഒരു വണ്ടിയിൽ ഏഴ് പേർക്കാണ് ഒരേ സമയം സഞ്ചരിക്കാനാവുക. 20 മിനിറ്റ് സമയം യാത്രയുണ്ടാകും.
എല്ലാ ദിവസവും വൈകീട്ട് നാല് മുതൽ ഏഴ് വരെയാണ് സേവനം ലഭിക്കുക. സ്വകാര്യ മേഖലയുമായി സഹകരിച്ച് പൊതുജനങ്ങളെയും വിദേശ ടൂറിസ്റ്റുകളെയും ആകർഷിക്കുന്ന നിരവധി പദ്ധതികൾ നടപ്പാക്കുമെന്ന് അതോറിറ്റി അറിയിച്ചു. കുതിര വണ്ടി സർവിസ് ആദ്യമായാണ് അതോറിറ്റിക്ക് കീഴിൽ നടപ്പാക്കുന്നത്.
ജനങ്ങളെ ആകർഷിക്കാൻ ഇതു വഴി കഴിയുമെന്നാണ് കരുതുന്നതെന്നും ബന്ധപ്പെട്ടവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.