Posted On
date_range Updated On
date_range പ്രതീക്ഷ
നസീറ ഉബൈദ്
എങ്ങുപോയീയെൻ മാരൻ..
എപ്പോൾ വരുമെൻ തോഴൻ..
സ്നേഹം വിളമ്പി ഞാൻ കാത്തിരുന്നു...
നിൻ കാലൊച്ച കാതോർത്തിരുന്നു..
ഊണുമുറക്കവുമില്ലാതെ,
ആകെ തകരുന്നു ഞാൻ...
പകലിനെ രാത്രി ഭരിക്കാൻ തുടങ്ങി...
മാനം, കറുത്തിരുണ്ടുതുടങ്ങി..
പേടിപ്പെടുത്തും കാറ്റിൻ ആരവം എൻ കാതിൽ വന്നു പതിച്ചു,
ഓടിവന്നെന്നെ,
മൂടിപ്പുതക്കും നിൻ മേനിയെങ്ങുപോയ്,
കാന്താ...
കാത്തിരുന്നെന്റെ കണ്ണു കഴച്ചു..
ഓർത്തിരുന്നെന്റെ.. മനസ്സു തകർന്നു,
എങ്ങു പോയീയെൻ മാരൻ,
എപ്പോൾ വരുമെൻ തോഴൻ....
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.