പാറക്കടവ് ഡയാലിസിസ് സെൻററിന് കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റിയുടെ സഹായം നജീബ് കാന്തപുരം എം.എൽ.എക്ക് കൈമാറുന്നു

ഡയാലിസിസ് സെൻററിന് കെ.എം.സി.സി നാദാപുരംകമ്മിറ്റിയുടെ സഹായ ഹസ്തം

മനാമ: നിർധനരായ വൃക്കരോഗികൾക്ക് സൗജന്യമായി ഡയാലിസിസ് സൗകര്യം നൽകിവരുന്ന നാദാപുരം പാറക്കടവിലെ ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻററിന് കെ.എം.സി.സി ബഹ്‌റൈൻ നാദാപുരം മണ്ഡലം കമ്മിറ്റിയുടെ സഹായഹസ്തം. മനാമ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ നജീബ് കാന്തപുരം എം.എൽ.എക്ക് മണ്ഡലം പ്രസിഡൻറ് കെ.കെ. അഷ്‌റഫ്‌, ജനറൽ സെക്രട്ടറി നൗഷാദ് വാണിമേൽ, ട്രഷറർ സുബൈർ കളത്തിക്കണ്ടി എന്നിവർ ചേർന്ന് സഹായം കൈമാറി.

രമ്യ ഹരിദാസ് എം.പി സന്നിഹിതയായിരുന്നു. മണ്ഡലത്തിലെ പ്രവർത്തകരിൽനിന്ന് സ്വരൂപിച്ച രണ്ടര ലക്ഷം രൂപയാണ് നൽകിയത്. കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ് ഹബീബ് റഹ്മാൻ, വൈസ് പ്രസിഡൻറ് എ.പി. ഫൈസൽ, സെക്രട്ടറി കെ.കെ.സി മുനീർ, ജില്ല പ്രസിഡൻറ് ഫൈസൽ കോട്ടപ്പള്ളി, ജനറൽ സെക്രട്ടറി അഷ്‌റഫ് അഴിയൂർ, ഓർഗനൈസിങ് സെക്രട്ടറി പി.കെ. ഇസ്ഹാഖ്, സെക്രട്ടറി മുഹമ്മദ്‌ ഷാഫി വേളം, മണ്ഡലം ഭാരവാഹികളായ ലത്തീഫ് വരിക്കോളി, മൊയ്‌ദു കായക്കൊടി, മുഹമ്മദ്‌ ചെറുമോത്ത്, ഇബ്രാഹിം പുളിയാവ്, ഹാഫിസ് വാണിമേൽ, കുഞ്ഞബ്ദുല്ല എന്നിവർ പങ്കെടുത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.