ആരവ് കൃഷ്ണക്ക് പീപ്പിൾസ് ഫോറം ബഹ്‌റൈൻ ചികിത്സ സഹായം നൽകി

മനാമ: പീപ്പിൾസ് ഫോറം, ബഹ്‌റൈൻ ചികിൽസ സഹായം നൽകി. നാദാപുരം പഞ്ചായത്തിലെ വരിക്കോളിയിൽ കുറ്റിയിൽ ചന്ദ്രൻ -സുനിത ദമ്പതികളുടെ മകൻ ആരവ് കൃഷ്‌ണക്കാണ്​ സഹായമെത്തിച്ചത്​. ഗ്ലുക്കോമ ബാധിച്ച് ഒരു കണ്ണി​ന്​ കാഴ്​ച നഷ്​ടപ്പെട്ട രണ്ടു വയസ്സുകാരനായ ആരവ് കൃഷ്‌ണയുടെ അടുത്ത കണ്ണിനും മങ്ങലുണ്ടായിരിക്കുകയാണ്​. പീപ്പിൾസ് ഫോറം പ്രവർത്തകരിൽ നിന്നും സമാഹരിച്ച തുകയായ 40,000 രൂപ പീപ്പിൾസ് ഫോറം വൈസ് പ്രസിഡൻറ്​ ശ്രീജൻ,മാമീർ ഏരിയാ കോ-ഓർഡിനേറ്റർ നിബിൻ രാജ് എന്നിവർ കൈമാറി. ദീർഘ നാളത്തെ വിദഗ്​ധ ചികിത്സയിലൂടെ കണ്ണുകളിൽ പ്രകാശമേകുവാൻ സാധിക്കുമെന്നാണ് ഡോക്​ടർ അറിയിച്ചത്. സഹായിച്ച എല്ലാ സുമനസുകൾക്കും നന്ദി അറിയിക്കുന്നതായി കുടുംബാംഗങ്ങൾ അറിയിച്ചു.

Tags:    
News Summary - help for Arvu Krishna, Bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.