സജീർ സൈനുദ്ദീൻ
Posted On
date_range Updated On
date_range ഹൃദയാഘാതം; എറണാകുളം സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ: എറണാകുളം പള്ളുരുത്തി സ്വദേശി സജീർ സൈനുദ്ദീൻ (51) ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി. ഇന്നലെ രാവിലെ ടുബ്ലിയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഫോൺ വിളിച്ചിട്ടും കിട്ടാതായപ്പോൾ സുഹൃത്തുക്കൾ താമസസ്ഥലത്ത് അന്വേഷിച്ചെത്തുകയായിരുന്നു. ഒരു സ്വകാര്യ സ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജരായി ജോലിചെയ്തുവരുകയായിരുന്നു.
വെള്ളിയാഴ്ചയാണ് നാട്ടിൽനിന്ന് തിരിച്ചെത്തിയത്. ബഹ്റൈൻ പ്രതിഭ ഗലാലി യൂനിറ്റ് എക്സിക്യൂട്ടിവ് അംഗവും ബഹ്റൈനിലെ സജീവ നാടക പ്രവർത്തകനുമാണ്. മാതാവ്: റുക്കിയ, ഭാര്യ: ഫാസില. മക്കൾ: അനാൻ സജീർ, അബു അയാൻ സജീർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.