Posted On
date_range Updated On
date_range ഹൃദയാഘാതം; തൃശൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ: ഹൃദയാഘാതത്തെത്തുടർന്ന് തൃശൂർ പൂത്തൂർ കൈപറമ്പ് കാരണാട്ട് വീട്ടിൽ സദാനന്ദൻ (49) നിര്യാതനായി. ട്രക്ക് ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ.
പിതാവ്: മാധവൻ, മാതാവ്: അമ്മു, ഭാര്യ : പ്രഭീര. മക്കൾ : നക്ഷത്ര, നൃത്ത. സദാനന്ദന്റെ രണ്ടു സഹോദരന്മാർ സന്തോഷ്, സത്യൻ എന്നിവർ ബഹ്റൈനിലുണ്ട്. നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സാമൂഹികപ്രവർത്തകരായ അമൽദേവ്, ഗഫൂർ ഉണ്ണികുളം എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.