ആരോഗ്യ മേഖലയിലുണ്ടാക്കിയ നേട്ടങ്ങള്‍ നിലനിര്‍ത്തും ^പ്രധാനമന്ത്രി

മനാമ: ആരോഗ്യ മേഖലയില്‍ ബഹ്റൈന്‍ കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്തുമെന്നും കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് പരിശ്രമിക്കുമെന്നും പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ വ്യക്തമാക്കി. ഗുദൈബിയ പാലസില്‍ ആരോഗ്യ മന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹിനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കല്‍ സേവന രംഗത്ത് കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളിലൂടെ മെച്ചപ്പെട്ട അവസ്ഥയിലാണ് ഇന്ന് ബഹ്റൈനുള്ളത്. ആരോഗ്യ സേവനങ്ങള്‍ അന്താരാഷ്​ട്ര നിലവാരത്തിലേക്കുയര്‍ത്താന്‍ സാധ്യമായിട്ടുണ്ട്. ജനങ്ങള്‍ക്ക് വിശ്വാസ യോഗ്യമായ തരത്തിലുള്ള പ്രവര്‍ത്തനം കാഴ്​ച വെക്കാനും അവര്‍ക്ക് തൃപ്തികരമായ വൈദ്യസേവനം നല്‍കാനും സാധ്യമായത് വലിയ നേട്ടമാണ്. പകര്‍ച്ച വ്യാധികള്‍ തടയുന്നതിനും മാറാ രോഗങ്ങളെന്ന് കരുതുന്നവക്ക് ഫലപ്രദമായ ചികില്‍സ ഉറപ്പുവരുത്തുന്നതിനും സാധിച്ചിട്ടുണ്ട്. ആരോഗ്യ രംഗത്തെ മികവിന് പ്രധാനമന്ത്രിക്ക് യു.എന്‍ നല്‍കിയ പ്രത്യേക ആദരം മന്ത്രി അദ്ദേഹത്തിന് കൈമാറി. പകര്‍ച്ച വ്യാധികള്‍ നിയന്ത്രിക്കുന്നതിന് സുസ്ഥിര വികസന ലക്ഷ്യം നേടാന്‍ ബഹ്റൈന് സാധിച്ചതായി യു.എന്‍ വിലയിരുത്തിയിരുന്നു. ആരോഗ്യ മേഖലയുടെ വളര്‍ച്ചക്ക് മന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രാലയത്തിലെ മുഴുവന്‍ പേരുടെയും സേവനം ഏറെ അഭിമാനമുണര്‍ത്തുന്നതാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇത്തരമൊരു നേട്ടത്തിന് മന്ത്രാലയത്തിലെ ജീവനക്കാരും ഉദ്യോഗസ്ഥരുമാണ് കാരണക്കാര്‍. അവര്‍ക്ക് പ്രത്യേകം നന്ദി അറിയിച്ച അദ്ദേഹം വിവിധ മേഖലകളില്‍ ബഹ്റൈന്‍ കൈവരിച്ചു കൊണ്ടിരിക്കുന്ന നേട്ടത്തില്‍ അഭിമാനമുള്ളതായും കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - Health news, Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.