‘ഗവൺമെൻറ്​ ഫോറ’വും ‘മനാമ ഡയലോഗും’ ശ്ര​ദ്ധേയമായതായി മന്ത്രിസഭയ​ുടെ വിലയിരുത്തൽ

മനാമ: ഗവര്‍മ​​െൻറ്​ ഫോറം 2018 സര്‍ക്കാരി​​​െൻറ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ വഴിയൊരുക്കുമെന്ന് മന്ത്ര ിസഭാ യോഗം വിലയിരുത്തി. ഗുദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ അധ്യക്ഷത വഹിച്ചു.
കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ പ്രത്യേക താല്‍പര്യ പ്രകാരം 2016ല്‍ ആരംഭിച്ച ഗവര്‍മ​​െൻറ്​ ഫോറം രാജ്യത്തിനും ജനങ്ങള്‍ക്കും ഗുണകരമായ രൂപത്തില്‍ സര്‍ക്കാരി​​​െൻറ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുതകുന്ന നിര്‍ദേശങ്ങളും കാ​ഴ്​ചപ്പാടുകളും രൂപപ്പെടുത്താന്‍ സാധിക്കും. ഏറ്റവും നല്ലനിലയില്‍ ഇത് സംഘടിപ്പിക്കാന്‍ സാധിച്ചത് നേട്ടമാണെന്ന് കാബിനറ്റ് വിലയിരുത്തി. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ രക്ഷാധികാരത്തില്‍ സംഘടിപ്പിച്ച ഗവര്‍മ​​െൻറ്​ ഫോറം വിവിധ സര്‍ക്കാര്‍ അതോറിറ്റികളുടെ പ്രവര്‍ത്തനത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും സഭ വിലയിരുത്തി. പ്രധാനമന്ത്രിയുടെ രക്ഷാധികാരത്തില്‍ നടത്തിയ ഗള്‍ഫ് യൂണിയന്‍ ഗ്ലോബല്‍ റിഫൈനിങ് സമ്മേളനവും എക്​സിബിഷനും സംഘടിപ്പിച്ചത് വിജയകരമായിരുന്നുവെന്ന് കാബിനറ്റ് വിലയിരുത്തി.
പ്രധാനമന്ത്രിക്ക് പകരം ഉപപ്രധാനമന്ത്രി ശൈഖ് അലി ബിന്‍ ഖലീഫ ആല്‍ ഖലീഫയാണ് പരിപാടി ഉദ്ഘാടനം ചെയ്​തത്. മേഖലയിലെ സുരക്ഷ കേന്ദ്ര വിഷയമാക്കി സംഘടിപ്പിച്ച 14 ാമത് മനാമ ഡയലോഗ് ചിന്തകളും കാഴ്ച്ചപ്പാടുകളും പങ്കുവെക്കാനുള്ള വേദിയായെന്ന് മന്ത്രിസഭ വിലയിരുത്തി. മേഖലയിലെ വിവിധ പ്രശ്​നങ്ങളെ വസ്​തുനിഷ്​ഠമായി വിലയിരുത്താനും പരിഹാര മാര്‍ഗങ്ങള്‍ ആരായാനും ഇതുവഴി സാധിച്ചു. മേഖല അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ചും അവ നേരിടുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ഗഹനമായ ചര്‍ച്ചകളാല്‍ സമ്പന്നമായിരുന്നു പരിപാടി. സുരക്ഷാ രംഗത്ത് ബഹ്റൈന്‍ നേരിടുന്ന വെല്ലുവിളികളെ അന്താരാഷ്ട്ര സമൂഹവുമായി പങ്കുവെക്കാനും ഡയലോഗ് വഴിയൊരുക്കി. മൂന്നാമത് എയര്‍ ഫ്രീവേള്‍ഡ് ചാമ്പ്യന്‍ ഷിപ്പ് വിജയകരമായി സംഘടിപ്പിച്ചതിനെയും കാബിനറ്റ് സ്വാഗതം ചെയ്​തു. ഇത്തരം മത്​സരങ്ങള്‍ ബഹ്റൈനില്‍ നടത്താന്‍ സാധിച്ചത് നേട്ടമാണ്. ഇതി​​​െൻറ പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ സംഘാടകര്‍ക്കും പ്രധാനമന്ത്രി പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. റിയാദില്‍ നടന്ന ഫ്യൂച്ചര്‍ ഇന്‍വെസ്​റ്റ്​മ​​െൻറ്​ ഫോറം 2018 മേഖലയിലെ നിക്ഷേപക സംരംഭത്തിന് കരുത്ത് പകരുന്നതാണെന്ന് വിലയിരുത്തി.
ബഹ്റൈനില്‍ നിന്നും കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘമാണ് പങ്കെടുത്തത്. അന്താരാഷ്ട്ര തലത്തില്‍ മേഖലക്ക് കരുത്ത് പകരുന്ന തരത്തിലാണ് ഫോറം സംഘടിപ്പിച്ചതെന്നും സാമ്പത്തിക രംഗത്ത് പ്രസ്​താവ്യമായ വളര്‍ച്ചക്ക് ഇത് വഴിയൊരുക്കുമെന്നും കാബിനറ്റ് വിലയിരുത്തി. യു.എ.ഇ വിക്ഷേപിച്ച ‘ഖലീഫ സാറ്റ്’ സാറ്റലൈറ്റ് വിക്ഷേപണം വിജയകരമായതില്‍ മന്ത്രിസഭ യു.എ.ഇ ഭരണാധികാരികള്‍ക്ക് പ്രത്യേകം ആശംസകള്‍ നേര്‍ന്നു. ചാവുകടല്‍ പ്രദേശത്തുണ്ടായ പ്രളയത്തില്‍ ജീവാപായം സംഭവിച്ചവര്‍ക്കായി ജോര്‍ദാന്‍ ഭരണകൂടത്തിനും ജനതക്കും മന്ത്രിസഭ അനുശോചനം അറിയിച്ചു. പ്രയാസകരമായ സാഹചര്യങ്ങളെ നേരിടാന്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും സാധിക്കട്ടെയെന്നും ആശംസിച്ചു. ഇന്തോനേഷ്യയില്‍ വിമാനം തകര്‍ന്ന് നിരവധി പേര്‍ക്ക് ജീവാപായമുണ്ടായ സംഭവം ഏറെ ദു:ഖകരമാണെന്ന് സഭ അഭിപ്രായപ്പെട്ടു.
ഇന്തോനേഷ്യക്ക് ബഹ്റൈന്‍ എല്ലാവിധ പിന്തുണയും ഇക്കാര്യത്തില്‍ പ്രഖ്യാപിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്​ത​ു. അമേരിക്കയിലെ ലക്സംബര്‍ഗ് പട്ടണത്തില്‍ ജൂത ആരാധാനലയത്തിന് നേരെയുണ്ടായ വെടിവെപ്പിനെ കാബിനറ്റ് അലപിച്ചു. വിവിധ രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്തുന്നതി​​​െൻറയും സഹകരണം വ്യാപിപ്പിക്കുന്നതി​​​െൻറയും ഭാഗമായി 17 കരാറുകളിലൊപ്പിടാന്‍ കാബിനറ്റ് അംഗീകാരം നല്‍കി. ഇതില്‍ നാലെണ്ണം യു.എ.ഇയുമായും 13 എണ്ണം ഈജിപ്​തുമായുമാണ്. സര്‍ക്കാരി​​​െൻറ പ്രവര്‍ത്തനച്ചെലവ് കുറക്കുന്നതുമായി ബന്ധപ്പെട്ട് രൂപപ്പെടുത്തിയ ഹൃസ്വകാല, മധ്യകാല പദ്ധതികള്‍ സമര്‍പ്പിക്കാന്‍ വിവിധ മന്ത്രാലയങ്ങളോടും സര്‍ക്കാര്‍ അതോറിറ്റികളോടും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
തായ്​ലൻറ്​ പൗരന്‍മാര്‍ക്ക് ഡ്രാഗണ്‍ സിറ്റിയില്‍ 100 ശതമാനം മുതല്‍ മുടക്കില്‍ സ്വന്തമായി വ്യാപാരം നടത്താന്‍ കാബിനറ്റ് അംഗീകാരം നല്‍കി. വാണിജ്യ-വ്യവസായ-ടൂറിസം മന്ത്രിയുടെ നിര്‍ദേശമനുസരിച്ചാണ് ഇതിന് അംഗീകാരം ലഭിച്ചത്. വിദേശ നിക്ഷേപകര്‍ക്കും കമ്പനികള്‍ക്കും വാതക പൈപ്പ്ലൈന്‍ ചോര്‍ച്ചകള്‍ പരിഹരിക്കാനുള്ള സേവനങ്ങള്‍ നടത്താന്‍ കാബിനറ്റ് അനുമതി നല്‍കി. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന കാബിനറ്റ് യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ അന്നാസിര്‍ വിശദീകരിച്ചു.

Tags:    
News Summary - Government forum with Manama Dialogue , Bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.