സര്‍ക്കാരി​െൻറ ഭാവി കാഴ്​ചപ്പാടുകള്‍ രൂപപ്പെടുത്താന്‍ യോഗം ചേര്‍ന്നു

മനാമ: സര്‍ക്കാരി​​​െൻറ ഭാവി കാഴ്​ചപ്പാടുകള്‍ രൂപപ്പെടുത്തുന്നതിന് പ്രത്യേക യോഗം ചേര്‍ന്നു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസിൽ ചേര്‍ന്ന യോഗത്തില്‍ സാമ്പത്തിക സന്തുലിതത്വം അടിസ്ഥാനപ്പെടുത്തി മുന്നോട്ട് പോകാനും അതനുസരിച്ച് ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാനും തീരുമാനിച്ചു. വരുമാന
സ്രോതസ്സുകളുടെ നൈരന്തര്യം ഉറപ്പുവരുത്താനും സാമ്പത്തിക വളര്‍ച്ച സാധ്യമാക്കാനും ബഹ്​റൈനെ മല്‍സരാധിഷ്​ഠിധ മാര്‍ക്കറ്റായി മാറ്റാനും ശ്രമമുണ്ടാകണമെന്ന് പ്രധാനമന്ത്രി ഉണര്‍ത്തി. സുരക്ഷയും സമാധാനവും നിലനില്‍ക്കുന്ന സാഹചര്യമാണ് സാമ്പത്തിക വളര്‍ച്ചക്ക് അനിവാര്യമായിട്ടുള്ളത്. എല്ലാ സര്‍ക്കാരി​​​െൻറയും മുന്നിലുള്ള പ്രധാന പ്രശ്നം സാമ്പത്തിക വെല്ലുവിളിയാണ്. ഇതിന് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ ശക്തമാക്കാതെ മു
ന്നോട്ട് പോകാനാവില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്തി​​​െൻറയും ജനങ്ങളുടെയും ഭാവി തലമുറയുടെയും താല്‍പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ടായിരിക്കണം പ്രവര്‍ത്തനങ്ങള്‍ തുടരേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - future vision, Bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.