ജൂൺ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു; മത്സ്യത്തൊഴിലാളികൾക്ക് ഡീസൽ സബ്‌സിഡി തുടരും

മനാമ: ബഹ്‌റൈൻ പ്രാദേശിക വിപണിയിലെ ഇന്ധനവില നിർണ്ണയ-മേൽനോട്ട സമിതി ജൂൺ മാസത്തെ പുതിയ ഇന്ധനവില പ്രഖ്യാപിച്ചു. അന്താരാഷ്ട്ര വിപണിയിലെ വിലവ്യതിയാനങ്ങൾക്ക് അനുസൃതമായി അംഗീകരിച്ചിട്ടുള്ള പ്രൈസിംഗ് മെക്കാനിസം അടിസ്ഥാനമാക്കിയാണ് പുതിയ നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്. പുതിയ വിലകൾ ഇന്നെലെ മുതൽ പ്രാബല്യത്തിൽ വരുമെന്ന് സമിതി അറിയിച്ചു.

പുതുക്കിയ നിരക്കുകൾ പ്രകാരം ജയ്യിദ് (91) പെട്രോളിന് ലിറ്ററിന് 0.233 ബഹ്‌റൈനി ദിനാറും, മുംതാസ് (95) പെട്രോളിന് ലിറ്ററിന് 0.269 ബഹ്‌റൈനി ദിനാറുമായിരിക്കും വില. സൂപ്പർ (98) പെട്രോളിന് ലിറ്ററിന് 0.362 ബഹ്‌റൈനി ദിനാറും, ഡീസലിന് ലിറ്ററിന് 0.229 ബഹ്‌റൈനി ദിനാറും ഈടാക്കും.

ഇതോടൊപ്പം ബഹ്‌റൈനിലെ സ്വദേശികളായ മത്സ്യത്തൊഴിലാളികൾക്ക് നൽകിവരുന്ന ഡീസൽ സബ്‌സിഡി യാതൊരു മാറ്റവുമില്ലാതെ തുടരുമെന്ന് സമിതി പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.

ആഗോള വിപണിയിലെ മാറ്റങ്ങൾ നിരന്തരം നിരീക്ഷിച്ചുകൊണ്ട്, രാജ്യത്തെ സാമ്പത്തിക സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ വിലയിൽ ആവശ്യമായ ബാലൻസ് നിലനിർത്താൻ തുടർന്നും നടപടികൾ സ്വീകരിക്കുമെന്നും സമിതി കൂട്ടിച്ചേർത്തു.

Tags:    
News Summary - Fuel prices for June announced; Diesel subsidy to continue for fishermen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.