ക്യാമ്പ് വിജയിപ്പിക്കാൻ സഹകരിച്ച എല്ലാവർക്കും ഷിന്റോ

ജോസഫ് നന്ദി രേഖപ്പെടുത്തി

പ്രവാസി സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണം; സൗജന്യ മെഡിക്കൽ ക്യാമ്പ്

മനാമ: പ്രവാസി സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കി ഐ.വൈ.സി.സി ബഹ്റൈൻ ഹിദ്ദ്-അറാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന 52-ാമത് മെഡിക്കൽ ക്യാമ്പും ഹിദ്ദ്-അറാദ് ഏരിയ കമ്മിറ്റിയുടെ 10-ാമത് മെഡിക്കൽ ക്യാമ്പുമാണ് ഹിദ്ദ് അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ ഹിദ്ദിൽ നടന്നത്.

ഹിദ്ദ്-അറാദ് ഏരിയ പ്രസിഡന്റ് നിതിൻ ചെറിയാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് റിച്ചി കളത്തൂരേത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി രാജേഷ് പന്മന സ്വാഗതം ആശംസിച്ചു. ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ ക്യാമ്പ് സന്ദർശിച്ചു. ക്യാമ്പിന്റെ വിജയത്തിനായി സഹകരിച്ച അൽ ഹിലാൽ ഹോസ്പിറ്റലിനു ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് റിച്ചി കളത്തൂരേത്തും ഏരിയ പ്രസിഡന്റ് നിതിൻ ചെറിയാനും ചേർന്ന് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് മുഹമ്മദ് റാഫിക്കും ഡോ. ദിവ്യ ശർമയ്ക്കും മൊമെന്റോ കൈമാറി.

Tags:    
News Summary - Free medical camp-Healthcare for the expatriate community

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.