ഈന്തപ്പനയിലെ പഴങ്ങൾ സൗജന്യമായി എടുക്കാം; മരത്തിൽ ബോർഡ് സ്ഥാപിച്ച് ഉടമ

മനാമ: ബഹ്‌റൈനിലെ ഹമദ് ടൗണിൽ നിന്നുള്ള ഒരു പൗരന്റെ സ്നേഹനിർഭരമായ തീരുമാനം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നു. തന്റെ വീടിന് മുന്നിലുള്ള ഈന്തപ്പനയിലെ പഴങ്ങൾ വഴിയാത്രക്കാർക്കും അയൽക്കാർക്കും സൗജന്യമായി ഉപയോഗിക്കാൻ അനുവാദം നൽകിക്കൊണ്ടാണ് ഈ ബഹ്‌റൈനി പൗരൻ മാതൃകയായത്. ‘നിങ്ങൾക്ക് ആവശ്യമുള്ളത് മടികൂടാതെ എടുത്തോളൂ’ എന്നെഴുതിയ ഒരു ബോർഡും അദ്ദേഹം ഈന്തപ്പനയ്ക്ക് അരികിൽ സ്ഥാപിച്ചിട്ടുണ്ട്. പ്രതിഫലേച്ഛ കൂടാതെ ആർക്കും പഴങ്ങൾ പറിച്ചെടുക്കാമെന്ന ഈ തുറന്ന ക്ഷണം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

ബഹ്‌റൈൻ സമൂഹത്തിൽ നിലനിൽക്കുന്ന പരമ്പരാഗതമായ സൽക്കാരപ്രിയതയും അയൽസ്നേഹവും പരസ്പര സഹകരണവും വിളിച്ചോതുന്നതാണ് ഈ ലളിതമായ സംഭവം. ചെറിയൊരു കാര്യമണെങ്കിലും, മറ്റുള്ളവരുമായി നന്മകൾ പങ്കുവെക്കുമ്പോൾ അത് സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണെന്ന് ഈ സംഭവം ഓർമ്മിപ്പിക്കുന്നു.

Tags:    
News Summary - Free Dates for All; Owner Puts Up Sign on Palm Tree

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.