Posted On
date_range Updated On
date_range രുചിവട്ടങ്ങളുമായി ബഹ്റൈൻ ഭക്ഷ്യമേള
മനാമ: നാവിന് രുചിയും മനസിന് സംതൃപ്തിയും നൽകുന്ന ഭക്ഷണങ്ങൾക്കായി ബഹ്റൈൻ ബേയിലെ മേളയിലേക്ക് ജനങ്ങളുടെ ഒഴുക്ക്. ഒാരോ ദിവസവും പിന്നിടുേമ്പാൾ മേള ജനകീയമായി മാറുകയാണ്. രുചിയുടെ ഇൗ തനത്മേളയിൽ എത്തുന്നവരെ സ്വാഗതം ചെയ്യാനുള്ള കൗതുക കാഴ്ചകളും ശ്രദ്ധേയമാകുന്നുണ്ട്.
ദ പാർക്ക് ഇൻ അവന്യൂവിൽ വൈകുന്നേരം അഞ്ചുമുതൽ രാത്രി 11 വരെയാണ് പ്രവർത്തന സമയം. മേള മാർച്ച് 10 വരെ തുടരും. രാജ്യത്തിെൻറ തനത് രുചികളും അറബ് സംസ്കാരവും സമ്മേളിക്കുന്ന രുചി വൈവിദ്ധ്യങ്ങൾക്കൊപ്പം വിദേശ രുചികൾക്കും മേളയിൽ പ്രത്യേകം സ്ഥാനമുണ്ട്. ദിവസങ്ങൾക്ക് മുമ്പ് ടൂറിസം, വ്യവസായ, വ്യാപാര മന്ത്രി സയിദ് ബിൻ റാഷീദ് അൽ സയനിയാണ് മൂന്നാമത് ഭക്ഷ്യമേളയുടെ ഉദ്ഘാടനം നിർവഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.