Posted On
date_range Updated On
date_range തുർക്കിയയിലേക്ക് സഹായവുമായി ബി.ഡി.എഫിെന്റ ആദ്യ വിമാനം
മനാമ: ഭൂകമ്പം ദുരിതംവിതച്ച തുർക്കിയയിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായുള്ള ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് (ബി.ഡി.എഫ്) വിമാനം സർവിസ് നടത്തി. തുർക്കിയയിലും സിറിയയിലും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശാനുസരണമാണ് സാമഗ്രികൾ അയച്ചത്. റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനുമായി സഹകരിച്ചാണ് ദുരിതാശ്വാസ വസ്തുക്കൾ സമാഹരിച്ചത്. വരും ദിവസങ്ങളിലും ദുരിതാശ്വാസ സഹായം അയക്കുന്നത് തുടരുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.