ഫെഡറേഷൻ കപ്പ് നാടൻ പന്തുകളി വിജയികൾ
മനാമ: ബഹ്റൈൻ കേരള നേറ്റീവ് ബാൾ ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന നാലാമത് ഫെഡറേഷൻ കപ്പ് നാടൻ പന്തുകളി ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ കണ്ണഞ്ചിറ ടീമിനെ പരാജയപ്പെടുത്തി അരീപ്പറമ്പ് ടീം വിജയികളായി. അൽ അഹ്ലി ക്ലബ് മൈതാനിയിൽ നടന്ന ഫൈനൽ മത്സരത്തിന്റെ ഉദ്ഘാടനം ബഹ്റൈൻ പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ നിർവഹിച്ചു.
വിജയികൾക്ക് ഇ.കെ. ഈശോ ഈരേച്ചേരിൽ എവർറോളിങ് ട്രോഫിയും, എബ്രഹാം കോർ എപ്പിസ്കോപ്പ കരിമ്പനത്തറ മെമ്മോറിയൽ എവർ റോളിങ് ട്രോഫിയും കാഷ് അവാർഡും, രണ്ടാം സ്ഥാനക്കാർക്ക് എം.സി. മണ്ണൂർ മെമ്മോറിയൽ എവർ റോളിങ് ട്രോഫിയും കാഷ് അവാർഡും നൽകി.
ആക്റ്റിങ് പ്രസിഡന്റ് സൈജു ചാക്കോ തോമസ് അധ്യക്ഷനായ സമാപന സമ്മേളനം മുഹമ്മദ് ഹുസൈൻ അൽ ജനഹി എം.പി ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ സെന്റ് പീറ്റേഴ്സ് ഇടവക വികാരി ഫാ. ജോൺസ് ജോൺസൺ മുഖ്യ അഥിതി ആയിരുന്നു.
ഐ.വൈ.സി ഇന്റർനാഷനൽ, ഓർഗനൈസിങ് ജനറൽ സെക്രട്ടറി ബേസിൽ നെല്ലിമറ്റം, ഒ. ഐ.സി.സി ജനറൽ സെക്രട്ടറി ജേക്കബ് തേക്കുതോട്, സാമൂഹിക പ്രവർത്തകരായ സെയ്ദ് ഹനീഫ്, തോമസ് ഫിലിപ്, മാത്യു വർക്കി അക്കരക്കുന്നേൽ, ബി.കെ.എൻ.ബി.എഫ് ചെയർമാൻ റെജി കുരുവിള, സെക്രട്ടറി നിഖിൽ തോമസ്, മുൻ സെക്രട്ടറി സാജൻ പൊൻപള്ളി എന്നിവർ സംസാരിച്ചു. ഫൈനൽ മത്സരത്തിലെ വിജയികൾക്കും താരങ്ങൾക്കും വിശിഷ്ട അതിഥികൾ സമ്മാനങ്ങൾ വിതരണം ചെയ്തു.
ടൂർണമെന്റിലെ മികച്ച കാലടിക്കാരനും, പൊക്കിവെട്ടുകാരനുമായി അരീപ്പറമ്പ് ടീമിന്റെ ശ്രീരാജിനെയും, മികച്ച കൈവെട്ടുകാരനായി അരീപ്പറമ്പ് ടീമിന്റെ ഷാരോണിനെയും, നവാഗത പ്രതിഭ ആയി ലിജോയെയും, മികച്ച പിടിത്തക്കാരനായി കണ്ണാഞ്ചിറ ടീമിന്റെ ബേസിലിനെയും, ഫൈനലിലെ മികച്ച കളിക്കാരനായി കണ്ണഞ്ചിറ ടീമിന്റെ സ്മിനുവിനെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.