ഡോക്യുമെന്റ് ക്ലിയറിങ് ഗ്രൂപ്പായ ഫഹദാൻ ബിസിനസ് സൊല്യൂഷൻ ഈസ്റ്റ് റിഫ ബ്രാഞ്ചിന്റെ ഉദ്ഘാടനം മുഹമ്മദ് അബ്ദുല്ല അൽനൂബി നിർവഹിക്കുന്നു
മനാമ: പ്രമുഖ ഡോക്യൂമെന്റ് ക്ലിയറിങ് ഗ്രൂപ്പായ ഫഹദാൻ ബിസിനസ് സൊല്യൂഷൻ ഈസ്റ്റ് റിഫ ബ്രാഞ്ച് മുഹമ്മദ് അബ്ദുല്ല അൽനൂബി ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് റിഫ ഡൽമൺ ബേക്കറിക്ക് സമീപമാണ് പുതിയ ബ്രാഞ്ച് പ്രവർത്തിക്കുന്നത്.
ഡോക്യുമെന്റ് ക്ലിയറൻസ്, ബിസിനസ് കൺസൽട്ടൻസി, പി.ആർ.ഒ, ട്രാവൽ ആന്റ് ടൂറിസം, ഫിനാൻഷ്യൽ സർവിസ്, വിസ സർവിസ് തുടങ്ങിയ സേവനങ്ങളാണ് ഈ ബ്രാഞ്ചിലൂടെ ലഭ്യമാവുക. ഉദ്ഘാടന ചടങ്ങിൽ ഫഹദാൻ ബിസിനസ് സെന്റർ ചെയർമാൻ മുഹമ്മദ് അബ്ദുല്ല അതേബി, ഷൗക്കി അബ്ദുറഹ്മാൻ, ജലീൽ സനാദ്, അലി മക്കി, എം.എം.എ സി.ഇ.ഒ അജയ് ഘോഷ്, അലി മുഹമ്മദ് അലി, അലി ഖുറൈശി, ഡോ. ചെറിയാൻ, മാനേജിങ് പാർട്ണർമാരായ മുഹമ്മദ്, നിസാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.