പ്രമേഹ രോഗികളുടെ വര്‍ധന ആശങ്കയുണ്ടാക്കുന്നതെന്ന്​ വിദഗ്​ധർ

മനാമ: ലോകത്ത് പ്രമേഹ രോഗികളുടെ എണ്ണത്തിലെ വര്‍ധന ആശങ്കയുണര്‍ത്തുന്നതാണെന്ന് ജനറല്‍ ഫിസിഷ്യനും ഹെല്‍ത്ത്​ ഫ്രണ്ട്​​സ്​ അസോസിയേഷന്‍ പ്രസിഡൻറുമായ ഡോ. കൗഥര്‍ മുഹമ്മദ് അല്‍ ഉബൈദ് വ്യക്തമാക്കി.ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ആരോഗ്യ മന്ത്രാലയം ഇറക്കിയ പ്രത്യേക പ്രസ്​താവനയിലാണ് ഇക്കാര്യം അവര്‍ പറഞ്ഞത്. യു.എന്നിന് കീഴില്‍ ലോകാരോഗ്യ സംഘടന എല്ലാ വര്‍ഷവും നവംബര്‍ 14ന് ലോക പ്രമേഹദിനമായി ആചരിക്കുന്നുണ്ട്.

ലോക ജനസംഖ്യയില്‍ എട്ട് ശതമാനം പേരും പ്രമേഹ ബാധിതരാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. അന്ധത, വൃക്ക തകരാര്‍, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുടെ മുഖ്യകാരണം പ്രമേഹമാണ്. ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍, വ്യായാമം, പുകവലി വിരാമം എന്നിവയിലൂടെ ടൈപ് 2 പ്രമേഹത്തില്‍നിന്നൊഴിവാകാം. 2014 ലെ ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 422 ദശലക്ഷം പേരാണ് പ്രമേഹ ബാധിതർ. 1980ല്‍ ഇത് 108 ദശലക്ഷമായിരുന്നു.

1980ല്‍ പ്രമേഹ ബാധിതരുടെ ശതമാനം 4.7 ആയിരു​െന്നങ്കില്‍ 2014ല്‍ ഇത് 8.5 ശതമാനമായി വര്‍ധിച്ചെന്നും അവര്‍ ചൂണ്ടിക്കാട്ടി. തെറ്റായ ആഹാരക്രമവും വ്യായാമമില്ലായ്മയുമാണ് മുഖ്യകാരണം. 2007 ലാണ് എല്ലാ വര്‍ഷവും നവംബര്‍ 14 പ്രമേഹ ദിനമായി ആചരിക്കാന്‍ യു.എന്‍ തീരുമാനിച്ചത്.പ്രമേഹ ബാധയില്‍നിന്നും ജനസമൂഹത്തെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ജാഗ്രതയോടെ മുന്നോട്ടുപോകാനുള്ള ഓര്‍മപ്പെടുത്തലാണ് ഇൗ ദിനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.