ബഹ്റൈനിലെ തൊഴിൽ നിയമങ്ങളിൽ പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടി ഈ പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.

തൊഴിൽ അവസാനിപ്പിക്കുമ്പോൾ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട്...

? ഞാൻ ഒരു കമ്പനിയിൽ മൂന്നുവർഷമായി ജോലി ചെയ്യുന്നു. ഈ കമ്പനി ആറുമാസത്തോളം ക്ലോസ് ചെയ്തിരുന്നു ആ സമയം സാലറി ഒക്കെ കിട്ടിയിരുന്നു. ഇപ്പോൾ ഞാൻ കമ്പനിയിൽനിന്ന് റിസൈൻ ചെയ്ത് നാട്ടിൽ പോകാൻ വേണ്ടി നിൽക്കുകയാണ്. ഇപ്പോൾ അവർ പറയുന്നു അന്ന് ആറുമാസത്തോളം ക്ലോസ് ആയതുകൊണ്ട് അവർ സാലറി ഫ്രീയായി തന്നു. അതുകൊണ്ട് സെറ്റിൽമെന്റ് തരാൻ പറ്റില്ല. ടിക്കറ്റും ഇല്ല സെറ്റിൽമെന്റ് ഇല്ല എന്നാണ്. ഇതിന് വല്ല പരിഹാരവും ഉണ്ടോ‍?

മറുപടി: ജോലിയിൽ നിന്ന് പിരിയുമ്പോൾ നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിഷേധിക്കാൻ തൊഴിലുടമയ്ക്ക് അവകാശമില്ല. ജോലിയില്ലാത്ത സമയത്ത് ശമ്പളം നൽകി എന്ന കാരണം പറഞ്ഞ് ആനുകൂല്യങ്ങൾ നിഷേധിക്കാനാവില്ല. ഉപയോഗിക്കാത്ത അവധികളുടെ എണ്ണത്തിന് അനുസരിച്ചുള്ള ശമ്പളം ലഭിക്കാൻ താങ്കൾക്ക് അർഹതയുണ്ട്. അതുപോലെ, ഒരു വർഷത്തിന് 15 ദിവസത്തെ ശമ്പളം എന്ന നിരക്കിൽ ഇൻഡെംമിനിറ്റി ലഭിക്കേണ്ടതാണ്. ഇതിൽ 2024 മാർച്ചിന് ശേഷമുള്ള തുക സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷനിൽ (എസ്.ഐ.ഒ) നിന്ന് താങ്കൾക്ക് നേരിട്ട് അപേക്ഷിച്ചാൽ ലഭിക്കും. എന്നാൽ 2024 മാർച്ചിന് മുമ്പുള്ള കാലയളവിലെ ഇൻഡെംമിനിറ്റി തൊഴിലുടമ തന്നെയാണ് നൽകേണ്ടത്. നാട്ടിലേക്ക് തിരികെ പോകുന്നതിനുള്ള വിമാന ടിക്കറ്റ് ലഭിക്കുന്നതിന് തൊഴിൽ കരാറിൽ പ്രത്യേക വ്യവസ്ഥ ഉണ്ടായിരിക്കണം.

ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെങ്കിൽ, ബഹ്‌റൈനിലെ തൊഴിൽ കോടതിയിൽ താങ്കൾക്ക് പരാതി നൽകാവുന്നതാണ്. കൃത്യമായ നിയമോപദേശങ്ങൾ ലഭിക്കുന്നതിനും പരാതി സമർപ്പിക്കുന്നതിനുമായി ഒരു ബഹ്‌റൈനി അഭിഭാഷകന്റെ സേവനം തേടുന്നത് ഉചിതമായിരിക്കും.

Tags:    
News Summary - Eligible for benefits upon termination of employment.........

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.