മനാമ: റിയൽ എസ്റ്റേറ്റ്, ഭൂമി ഇടപാടുകളിൽ നടപ്പുവർഷം ആദ്യ പാദത്തിൽ വർധനയെന്ന് റിപ്പോർട്ട്. ലാൻഡ് സർവേ ആൻഡ് രജിസ്ട്രേഷൻ ഡിപ്പാർട്മെന്റ് കണക്ക് പ്രകാരം 243.144 ദശലക്ഷം ദിനാറിന്റെ ഇടപാടുകളാണ് ജനുവരി മുതൽ മാർച്ച് വരെ നടന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നടന്നതിനെക്കാൾ 17 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 7260 ഇടപാടുകളാണ് ഇക്കാലയളവിൽ നടന്നത്. തൊട്ടുമുമ്പത്തെ വർഷം ഇതേ കാലയളവിനേക്കാൾ 17 ശതമാനം വർധനവ് ഇടപാടുകളുടെ എണ്ണത്തിലുമുണ്ടായിട്ടുണ്ട്. 2022ലും മുൻവർഷത്തേക്കാൾ വളർച്ച രേഖപ്പെടുത്തിയിരുന്നു.
1,086.804,371 ദശലക്ഷം ദിനാറിന്റെ ഇടപാടുകളാണ് 2022 ൽ നടന്നത്. മുൻവർഷത്തേക്കാൾ മൂന്നുശതമാനം കൂടുതലായിരുന്നു. 2022 അവസാനപാദം 285.461,180 ദശലക്ഷം ദീനാറിന്റെ ഇടപാടുകൾ നടന്നിരുന്നു. ആകെ 25217 ഇടപാടുകൾ 2022 ൽ നടന്നു. മൂലധന നിക്ഷേപം ആകർഷിക്കാനുള്ള സർക്കാറിന്റെ ശ്രമങ്ങൾ ഫലം കാണുന്നു എന്നതിന്റെ സൂചനകളാണ് സാമ്പത്തികരംഗത്തുനിന്നുള്ളത്. കോവിഡ് കാലത്ത് പല വികസന പദ്ധതികളും മാറ്റിവെച്ചിരുന്നു. കോവിഡിനുശേഷം ഈ പദ്ധതികൾ പുനരാരംഭിച്ചു. ഇതോടെ നിർമാണ രംഗവും റിയൽ എസ്റ്റേറ്റ് രംഗവും ശക്തമാകുകയായിരുന്നു.
കോവിഡിനുമുമ്പുള്ള നിരക്കിലേക്ക് റിയൽ എസ്റ്റേറ്റ് ഇടപാടുകൾ തിരിച്ചെത്തിയത് സാമ്പത്തികരംഗം ശക്തമായതിന്റെ സൂചനയായാണ് കണക്കാക്കുന്നത്. സാമ്പത്തികരംഗം വൈവിധ്യവത്കരിക്കാൻ ഉദ്ദേശിച്ച് സർക്കാർ 2021ൽ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.