കെ.എം.സി.സി ബഹ്റൈൻ മണിയൂർ പഞ്ചായത്ത് ട്രഷറർ ജമാൽ സി.കെ തുക കൈമാറുന്നു
Posted On
date_range Updated On
date_range കിഡ്നി മാറ്റൽ ശസ്ത്രക്രിയക്കുള്ള സഹായം കൈമാറി
മനാമ: കെ.എം.സി.സി ബഹ്റൈൻ മണിയൂർ പഞ്ചായത്ത് കമ്മിറ്റി പതിയാരക്കരയിലെ നവാസ് എന്ന വ്യക്തിയുടെ കിഡ്നി മാറ്റൽ ശസ്ത്രക്രിയക്ക് വേണ്ടി സ്വരൂപിച്ച ഫണ്ടിന്റെ ആദ്യ ഗഡു കെ.എം.സി.സി ബഹ്റൈൻ മണിയൂർ പഞ്ചായത്ത് ട്രഷറർ ജമാൽ സി.കെ കൈമാറി. നവാസ് സഹായ കമ്മിറ്റിക്ക് വേണ്ടി കമ്മിറ്റി ചെയർമാൻ ഫണ്ട് ഏറ്റുവാങ്ങി.
ചടങ്ങിൽ മുസ് ലിം ലീഗ് സ്റ്റേറ്റ് പ്രവർത്തക സമിതി അംഗം പി.എം. അബൂബക്കർ മാസ്റ്റർ, പഞ്ചായത്ത് മുസ് ലിം ലീഗ് സെക്രട്ടറി പറമ്പത്ത് കുഞ്ഞബ്ദുല്ല, ശാഖ മുസ് ലിം ലീഗ് നേതാക്കൾ, ബഹ്റൈൻ കെ.എം.സി.സി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.