ദീപാവലി ആഘോഷങ്ങള്‍ക്കൊരുങ്ങി ലുലു 

മനാമ: ദീപാവലി ആഘോഷങ്ങള്‍ക്ക് ലുലു ഹൈപര്‍മാര്‍ക്കറ്റില്‍ തുടക്കമായി. 
ഇതിന്‍െറ ഉദ്ഘാടനം കഴിഞ്ഞ ദിവസം ദാന മാളിലെ ലുലു ഒൗട്ലെറ്റില്‍ നടന്നു. ദീപാവലി വേളയില്‍ ആവശ്യമായ എല്ലാ സാധനങ്ങളും ലുലുവില്‍ ഒരുക്കിയതായി റീജനല്‍ ഡയറക്ടര്‍ ജൂസര്‍ രൂപവാല പറഞ്ഞു. 
50ലധികം പരമ്പരാഗത ഇന്ത്യന്‍ മധുര പലഹാരങ്ങളും വിപുലമായ വസ്ത്രശേഖരവും അലങ്കാര വസ്തുക്കളും ലുലുവില്‍ ലഭ്യമാണ്. ഇന്ത്യയില്‍ നിന്നത്തെിച്ച പാലുല്‍പന്നങ്ങള്‍ ഉപയോഗിച്ചാണ് മധുരപലഹാരം നിര്‍മ്മിച്ചത്. വസ്ത്രം, ജ്വല്ലറി, പാദരക്ഷകള്‍ എന്നിവക്ക് ‘ഹാഫ് പെ ബാക്ക്’ ഓഫര്‍ ലഭ്യമാണ്. ഈ മാസം 27ന് ദാനമാളില്‍ ദീപാവലിയോടനുബന്ധിച്ച് കലാപരിപാടികളും നടക്കുന്നുണ്ട്. 
 

Tags:    
News Summary - deepavali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.