മനാമ: ദാറുൽ ഈമാൻ കേരള വിഭാഗം സംഘടിപ്പിക്കുന്ന ഖുർആൻ വിജ്ഞാന പരീക്ഷ വെള്ളിയാഴ്ച നടക്കും. വൈകീട്ട് നാലിന് റിഫ ദിശ സെന്ററിലും മനാമ ഇബ്നുൽ ഹൈതം ഇസ്ലാമിക് സ്കൂളിലും പരീക്ഷ എഴുതുന്നവർക്ക് ഇഫ്താറും ഒരുക്കിയിട്ടുണ്ട്. ഖുർആൻ ബോധനം അടിസ്ഥാനമാക്കി സൂറത്തു സബഅ് ആണ് എഴുത്ത് പരീക്ഷക്കായി നിർണയിച്ചിട്ടുള്ളത്. ഉന്നത വിജയം നേടുന്നവർക്ക് ആകർഷക സമ്മാനങ്ങൾ നൽകുമെന്ന് കോഓഡിനേറ്റർ എം.എം. സുബൈർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 34026136, 36513453, 33856430 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.