Posted On
date_range Updated On
date_range കസ്റ്റംസ് യൂനിയൻ അതോറിറ്റി ഡയറക്ടർ ബോർഡ് യോഗത്തിൽ ബഹ്റൈൻ പങ്കാളിയായി
മനാമ: ആറാമത് കസ്റ്റംസ് യൂനിയൻ അതോറിറ്റി ഡയറക്ടർ ബോർഡ് യോഗത്തിൽ ബഹ്റൈൻ പങ്കാളിയായി.റിയാദിലെ ജി.സി.സി ആസ്ഥാനത്ത് നടന്ന സമ്മേളനത്തിൽ ബഹ്റൈൻ കസ്റ്റംസ് വിഭാഗം മേധാവി ശൈഖ് അഹ്മദ് ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സംഘമാണ് പങ്കെടുത്തത്.
നേരത്തേയെടുത്ത തീരുമാനങ്ങൾ നടപ്പാക്കിയതുമായി ബന്ധപ്പെട്ട പുരോഗതി ചർച്ചചെയ്തു. ഏകീകൃത കസ്റ്റംസ് സംവിധാനം പൂർണമായി നടപ്പാക്കുന്നതിനും അതിനു മുന്നിലുള്ള തടസ്സങ്ങൾ നീക്കുന്നതിനും തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.