ഐ.ആർ.ജി.സിയുമായും ഹിസ്ബുല്ലയുമായും സഹകരണം: പ്രതിക്ക് ജീവപര്യന്തം

മനാമ: രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയർത്തി ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സുമായും (ഐ.ആർ.ജി.സി) ലെബനാനിലെ ഹിസ്ബുള്ളയുമായും സഹകരിച്ച് പ്രവർത്തിച്ച കേസിൽ പ്രതിക്ക് ബഹ്റൈൻ ഹൈ ക്രിമിനൽ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഭീകര സംഘടനകളുമായി ബന്ധം സ്ഥാപിക്കൽ, അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ ചോർത്തി നൽകൽ എന്നീ കുറ്റങ്ങളാണ് പ്രതിചെയ്തതായി കണ്ടെത്തിയത്. പ്രതിയിൽ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റ് വസ്തുക്കളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ബഹ്റൈനെതിരെയുള്ള ഇറാന്റെ നീക്കങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ ശേഖരിച്ച് ഇറാനിൽ നിന്ന് നിയന്ത്രിക്കുന്ന ഇലക്ട്രോണിക് അക്കൗണ്ടുകളിലേക്ക് അയക്കുക എന്നതായിരുന്നു ഇയാൾക്ക് ലഭിച്ച ചുമതല. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായും പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിൽ നടത്തിയ ഫോറൻസിക് പരിശോധനയിൽ കുറ്റകൃത്യ തെളിവുകൾ സ്ഥിരീകരിച്ചതായും പബ്ലിക് പ്രൊസിക്യൂഷൻ അറിയിച്ചു.   

Tags:    
News Summary - Cooperation with IRGC and Hezbollah: Defendant sentenced to life imprisonment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.