കോൺഗ്രസ് സമ്മേളനം നടന്ന ഗുജറാത്തിൽനിന്നും ഒരു ചരിത്ര പ്രഖ്യാപനം നടത്തിയതിലൂടെ പുതുചരിതം കുറിക്കുകയാണ് കോൺഗ്രസ്. ഇന്നല്ലെങ്കിൽനാളെ കോൺഗ്രസ് ഒറ്റക്ക് അല്ലെങ്കിൽ ഇൻഡ്യ മുന്നണിയായി അധികാരത്തിലെത്തി രാജ്യത്തെ ഭിന്നിപ്പിന്റെ ഭരണകർത്താക്കളിൽനിന്നും മോചിപ്പിച്ച് മതേതരത്വത്തെ കാത്തുസുക്ഷിക്കും എന്നതാണ് ആ പ്രഖ്യാപനം.
അധികാരത്തിൽ എത്തിയാൽ ആദ്യം ചെയ്യുന്നതും ചെയ്യേണ്ടതും ബാലറ്റ് പേപ്പറിലേക്ക് തിരിച്ചുവന്ന് പൊരുതി നേടിയെടുത്ത ജനാധിപത്യത്തെയും മതേതരത്വത്തെയും പഴയപോലെ സംരക്ഷിക്കുക എന്ന മഹാദൗത്യമായിരിക്കും. രാജ്യത്തെ ഇ.വി.എം ഉപേക്ഷിക്കണമെന്നും ബാലറ്റ് പേപ്പറിലേക്ക് രാജ്യം മടങ്ങണമെന്നും അഹ്മദാബാദ് എ.ഐ.സി.സി സമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപനം നടത്തിയിരുന്നു. രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥകളെ തകർക്കുന്ന ഫാഷിസ്റ്റ് ശക്തികൾക്കുള്ള യുദ്ധപ്രഖ്യാപനമാണ് സമ്മേളനത്തിൽനിന്നും ഉയർന്നു വന്നത്. രാജ്യത്തിന്റെ തെരഞ്ഞടുപ്പ് പ്രക്രിയ സംവിധാനത്തിൽ
മാറ്റം വരണമെന്ന് ആവശ്യമുയർന്ന സാഹചര്യത്തിൽ രാജ്യം ഈ ചരിത്ര സമ്മേളനം ചർച്ച ചെയ്യപ്പെടുമെന്നത് തീർച്ചയാണ്. പ്രതിപക്ഷത്തെ പരാജയപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമീഷനെ പോലും കൂട്ടുപിടിച്ച് ഒത്തുകളിച്ചെന്നും ഖാർഗെ സമ്മേളനത്തിൽ തുറന്നടിച്ചിരുന്നു.
ഇനിയുള്ള പോരാട്ടങ്ങൾ ബാലറ്റുപേപ്പറും ഇ.വി.എമ്മും തമ്മിലായിരുക്കുമെന്നും സമ്മേളനം മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. വികസിത രാജ്യങ്ങളിൽ പോലും തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ ഉപയോഗിക്കുമ്പോൾ ഇന്ത്യ പ്രതിഷേധങ്ങൾക്കിടയിലും ഇ.വി.എം ഉപയോഗിക്കുന്നതിൽ വൻചതികൾ ഉണ്ടെന്ന തിരിച്ചറിവ് ഒരോ തെരഞ്ഞെടുപ്പുകളിലും പ്രകടമാവുകയാണ്.
രാജ്യത്തെ തൊഴിലില്ലായ്മ അതിരൂക്ഷമായി തുടരുകയാണ്. യുവാക്കൾ തൊഴിൽതേടി ഇതരരാജ്യത്തേക്ക് കുടിയേറുകയാണ്. അത്തരക്കാരെയാണ് വിലങ്ങണിയിച്ച് മാനുഷികമൂല്യങ്ങൾ മുഴുവൻ ലംഘിച്ച് സ്വന്തം രാജ്യത്തേക്ക് എറിയപ്പെടുന്നത്. മോദിക്കും ഭരണകൂടത്തിനും ഇതിൽ ഒരുദയയും കരുണയും തോന്നിയിട്ടില്ല. ഒരക്ഷരം മിണ്ടിയിട്ടുമില്ല. രാജ്യത്തെ മതേതര ശക്തികൾ ഒന്നാകെ സമ്മേള തീരുമാനങ്ങൾ നെഞ്ചേറ്റി വിജയം കൈവരിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.