Posted On
date_range Updated On
date_range ഫാറൂഖ് അൽ മുഅയ്യദിന്റെ നിര്യാണത്തിൽ അനുശോചിച്ചു
മനാമ: ബഹ്റൈനിലെ പ്രമുഖ വ്യവസായിയും വൈ.കെ അൽ മുഅയ്യദ് ഗ്രൂപ് ചെയർമാനുമായിരുന്ന ഫാറൂഖ് അൽ മുഅയ്യദിന്റെ നിര്യാണത്തിൽ വേൾഡ് എൻ.ആർ.ഐ കൗൺസിലും ഹ്യുമാനിറ്റേറിയൻ എയ്ഡ്, മിഡിലീസ്റ്റ് റീജിയനും അനുശോചിച്ചു.
അദ്ദേഹത്തിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വവും അചഞ്ചലമായ അർപ്പണബോധവും ബഹ്റൈന്റെ വികസനത്തിൽ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതൃകാപരമായ ജീവിതം വരുംതലമുറകൾക്ക് പ്രചോദനമാകട്ടെയെന്നും ഹ്യുമാനിറ്റേറിയൻ എയ്ഡ്, മിഡിലീസ്റ്റ് റീജിയൻ ഡയറക്ടർ സുധീർ തിരുനിലത്ത് അനുശോചനക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.