ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിൽ ‘കളർ സ്പ്ലാഷ്' വർണ്ണ വിസ്​മയം തീർത്ത് കുരുന്നുകളുടെ കായിക ദിനം

മനാമ: ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിൽ കിൻഡർ ഗാർട്ടൻ കായിക ദിനം 'കളർ സ്പ്ലാഷ്' വർണ ശബളമായ പരിപാടികളോടെ നടന്നു. 1600 ഓളം കുരുന്നുകൾ കായിക മത്സരങ്ങളിൽ ആവേശ പൂർവം പങ്കുകൊണ്ടു. മുഖ്യാതിഥി ആർ.സി.ഒ സെക്രട്ടറി ജനറൽ ഡോ മുസ്​തഫ അൽ സെയ്‌ദ് പരിപാടി ഉദ്ഘാടനം ചെയ്​തു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, സെക്രട്ടറി സജി ആൻറണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, അസിസ്​റ്റൻറ്​ സെക്രട്ടറി എൻ.എസ്​. പ്രേമലത , എക്​സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖുർഷിദ് ആലം, അഡ്വ ബിനു മണ്ണിൽ, വറുഗീസ്,രാജേഷ് എം എൻ, സജി ജോർജ്, മുഹമ്മദ് നയസ് ഉല്ല, പ്രിൻസിപ്പൽ വി. ആർ. പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവരും സന്നിഹിതരായിരുന്നു. പ്രിൻസിപ്പൽ പമേല സേവ്യർ സ്വാഗതം പറഞ്ഞു. കായിക വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന എക്സിക്യൂട്ടീവ് അംഗം രാജേഷ് എം എൻ മേളയുടെ സമാപന പ്രഖ്യാപനം നടത്തി.

Tags:    
News Summary - color splash at Rifa Campus , Bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.