Posted On
date_range Updated On
date_range ബഹ്റൈനിൽ വടകര സ്വദേശി ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു
മനാമ: ബഹ്റൈനിലെ കാർഗോ കമ്പനിയിലെ ജീവനക്കാരനായ വടകര സ്വദേശി റഹീസ് (42) കുഴഞ്ഞുവീണു മരിച്ചു. ജോലിക്കിടെ വൈകീട്ട് മൂന്നു മണിക്കാണ് മരണം. കൈനാട്ടി മുട്ടുങ്ങൽ രാമത്ത് വീട്ടിൽ യാഹുവിന്റെ മകനാണ്. മാതാവ്: നബീസ. ഭാര്യ: സുഹൈറ. മൂന്നു മക്കളുണ്ട്. മൃതദേഹം സൽമാനിയ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 16 വർഷമായി ബഹ്റൈൻ പ്രവാസിയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കാനുള്ള ശ്രമം നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.