Posted On
date_range Updated On
date_range അബൂദബിയിൽ കെട്ടിടത്തിന് തീപിടിച്ച് വന്‍ നാശനഷ്ടം
അബൂദബി: മുസഫ വ്യവസായ മേഖലയില്‍ കെട്ടിട നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന ഷോപ്പിനു തീപിടിച്ച് വന്‍ നാശനഷ്ടം. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. മണിക്കൂറുകളോളം കഠിനപ്രയത്‌നം നടത്തിയാണ് അബൂദബി പൊലീസ്, സിവില്‍ ഡിഫന്‍സ് അതോറിറ്റി അധികൃതര്‍ തീ കെടുത്തിയത്. ഈ ഭാഗത്തുള്ള മറ്റ് ഷോപ്പുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വന്‍ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. പരിസരത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. സുരക്ഷ ഉറപ്പുവരുത്തിയ ശേഷമേ പൂര്‍ണ സ്ഥിതിയില്‍ ഈ ഭാഗം തുറന്നുകൊടുക്കുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.