ബി.എം.സി ശ്രാവണ മഹോത്സവം 2026 പോസ്റ്റർ പ്രകാശനത്തിൽ നിന്ന്

ബി.എം.സി ശ്രാവണ മഹോത്സവം 2026; 51 അംഗ സംഘാടകസമിതി

മനാമ: പശ്ചിമേഷിയിലെ പ്രത്യേകമായ സ്ഥിതിവിശേഷം പരിഗണിച്ചുകൊണ്ട്, ബി.എം.സിയുടെ ശ്രാവണ മഹോത്സവം 2026 കൂടുതൽ ജനകീയമാക്കുമെന്ന് ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് പ്രഖ്യാപിച്ചു. സാമ്പത്തിക പ്രതിസന്ധികളെ മറികടന്ന്, സഹോദര സംഘടനകൾ എല്ലാം ഓണാഘോഷം സംഘടിപ്പിക്കണമെന്ന ലക്ഷ്യത്തോടെ വളരെ കുറഞ്ഞ ചെലവിൽ ബി.എം.സിയിലെ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കും.

ഓണാഘോഷം ജനകീയമാക്കുന്നതിന്റെ ഭാഗമായി സഹോദര സംഘടനകൾ ചേർന്നും അല്ലാതെയും, രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള ലേബർ ക്യാമ്പുകളിൽ ഓണാഘോഷങ്ങൾ സംഘടിപ്പിക്കും. ആയിരം പേർക്കുള്ള ഓണസദ്യയ്ക്ക് പകരം വിവിധ ലേബർ ക്യാമ്പുകളിലായി രണ്ടായിരത്തിലധികം പേർക്ക് ഭക്ഷണ വിതരണം നടത്തുവാനും പദ്ധതിയിടുന്നതായി ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു. 51 -അംഗ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാനായി ഷാജഹാൻ കരുവന്നൂരും, ജനറൽ കൺവീനർ ആയി ബിജു കൂരോപ്പടയും ചീഫ് കോർഡിനേറ്റർ ആയി എം.എസ് സുനീഷും തെരഞ്ഞെടുക്കപ്പെട്ടു.

പരിപാടികളുടെ പോസ്റ്റർ കമ്മിറ്റി ചെയർമാൻ ഷാജഹാൻ കരുവന്നൂരി നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. ശ്രാവണ മഹോത്സവം 2026 -ൻറെ കൊടികയറ്റവും, ഔപചാരികമായ ഉദ്ഘാടനവും ആഗസ്റ്റ് മാസം മുപ്പതാം തീയതി ഞായറാഴ്ച നടക്കും.

Tags:    
News Summary - BMC Shravan Mahotsavam 2026; 51-member organizing committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-08-28 06:56 GMT