ബി.കെ.എസ്​.എഫ്​ ഓണം പൂക്കളമത്സരം

മ​നാ​മ: ബ​ഹ്​​റൈ​ൻ കേ​ര​ള സോ​ഷ്യ​ൽ ഫോ​റം (ബി.​കെ.​എ​സ്.​എ​ഫ്) ഓ​ണം പൂ​ക്ക​ള​മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.തി​രു​വോ​ണ​നാ​ളി​ൽ വീ​ടു​ക​ളി​ലാ​ണ്​ പൂ​ക്ക​ളം ഒ​രു​ക്കേ​ണ്ട​ത്. ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന​വ​ർ​ക്ക്​ ആ​ക​ർ​ഷ​ക സ​മ്മാ​ന​ങ്ങ​ളും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കും. മ​ത്സ​ര​ത്തി​ന്​ പ്രാ​യ​പ​രി​ധി ഇ​ല്ല. ആ​ദ്യം ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന 10 പേ​ർ​ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും

ല​ഭി​ക്കും. ആ​ഗ​സ്​​റ്റ്​ 20 വ​രെ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്താം. പൂ​ക്ക​ള​ത്തി​െൻറ ഫോ​ട്ടോ​യും പൂ​ക്ക​ള​വും കു​ടും​ബ​വും ഉ​ൾ​പ്പെ​ടു​​ന്ന ഫോ​ട്ടോ​യും ഫോ​ൺ ന​മ്പ​റും സ്ഥ​ല​വും +97338899576 എ​ന്ന വാ​ട്​​സ്​​ആ​പ്​​ ന​മ്പ​റി​ൽ അ​യ​ക്ക​ണം. തെ​ര​ഞ്ഞെ​ടു​ക്കു​ന്ന പൂ​ക്ക​ള​ങ്ങ​ൾ ജ​ഡ്​​ജ്​ പാ​ന​ൽ അ​ന്ന്​ വീ​ടു​ക​ളി​ൽ എ​ത്തി വി​ല​യി​രു​ത്തി വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കും. 

Tags:    
News Summary - BKSF Onam Flower Competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.