മനാമ: ബി.എഫ്.സി ഉപഭോക്താക്കൾക്കായി അവതരിപ്പിച്ച ‘സെൻഡ് ആൻഡ് വിൻ’ കാമ്പയിന്‍റെ മൂന്നാം ഘട്ട നറുക്കെടുപ്പ് പൂർത്തിയായി. തിരഞ്ഞെടുക്കപ്പെട്ട പത്ത് ഭാഗ്യശാലികൾക്ക് 1,000 ഡോളർ വീതം സമ്മാനമായി ലഭിക്കും. ഏപ്രിൽ 16നാണ് ഈ ഘട്ടത്തിലെ നറുക്കെടുപ്പ് നടന്നത്.
ശ്രുതി സുമിത്തിരൻ, രാമ ജാൻ ഷിറിൻ ഖാൻ, ഷബീർ അഹമ്മദ് ബഷീർ അഹമ്മദ് ദിദാർ അലി മിരാൻ, ബാദ്‌ഷാ മാൻ മുഹമ്മദ് അയൂബ്, ലീന റോയ്, സായ് ബച്ചു, അലാമിൻ ഫറാസി ജലീൽ ഫറാസി ജലീൽ ഫറാസി, അബ്ദുൾ ഹമീദ് ജംഷീദ് ഖാൻ, മുഹമ്മദ് ഇല്യാസ് കസ്തൂരി, ഡിവൈൻ ഗ്രേസ് ബോജിംഗ്എന്നിവരാണ് വിജയികൾ.
സമ്മാനങ്ങൾ സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് ഇനിയും അവസരമുണ്ട്. ഓരോ രണ്ടാഴ്ച കൂടുമ്പോഴും നടക്കുന്ന നറുക്കെടുപ്പിലൂടെ 1,000 ഡോളർ വീതം നേടാനുള്ള അവസരം കാമ്പയിൻ കാലയളവിൽ ഉടനീളം ലഭ്യമാണ്. കൂടാതെ, ഈ സീസണിലെ ഏറ്റവും ആകർഷകമായ ബമ്പർ സമ്മാനം 100 ഗ്രാം സ്വർണ്ണക്കട്ടിയാണ്. വരും ആഴ്ചകളിൽ നടക്കുന്ന നറുക്കെടുപ്പിലൂടെ ഈ മെഗാ സമ്മാനം ആർക്കും സ്വന്തമാക്കാം. ബി.എഫ്.സിയുടെ ഏതെങ്കിലും ബ്രാഞ്ച് വഴിയോ വെബ്‌സൈറ്റ് വഴിയോ പണം അയക്കുന്നവർക്ക് നറുക്കെടുപ്പിന്റെ ഭാഗമാകാം. ബി.എഫ്.സി പേ ആപ്പ് വഴി ഇടപാടുകൾ നടത്തുന്നവർക്കും ഈ സുവർണ്ണാവസരം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.