അൽ മന്നാഇ കമ്മ്യൂണിറ്റിസ് അവെർനെസ്സ് സെന്റർ മലയാള വിഭാഗം സംഘടിപ്പിച്ച ഈദ് ഗാഹ്
മനാമ: ബഹ്‌റൈൻ സുന്നി ഔഖഫിന്ന് കീഴിൽ അൽ മന്നാഇ കമ്മ്യൂണിറ്റിസ് അവെർനെസ്സ് സെന്റർ മലയാള വിഭാഗം ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച ഈദ് ഗാഹുകൾ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഹൂറ ഉമ്മ് ഐമാൻ ഗേൾസ് ഹൈസ്കൂളിൽ നടന്ന ഈദ് പ്രാർത്ഥനകൾക്ക് സ്വാലിഹ് അൽ ഹികമി, അബ്ദു റഹ്മാൻ കാരാട്ടിൽ എന്നിവരും, ഉമ്മുൽ ഹസ്സം സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിന് വസീം അഹ്മദ് അൽ ഹികമിയും, ഹിദ്ദ് ഇന്റർമീഡിയറ്റ് ഗേൾസ് സ്കൂളിൽ നടന്ന നമസ്കാരത്തിന് സയ്യിദ് മുഹമ്മദ് ഹംറാസ് അൽ ഹികമിയും നേതൃത്വം നൽകി.
ഏക ദൈവ വിശ്വാസത്തിന്റെ പാതയിൽ അചഞ്ചലനായി നിലയുറപ്പിച്ച ഇബ്രാഹിം നബിയുടെ മാതൃക വിശ്വാസികൾക്ക് ലോകാവസാനം വരെ നിലനിൽക്കുന്ന മാർഗ്ഗ നിർദ്ദേശമാണ് നൽകുന്നതെന്ന് പ്രബോധകർ തങ്ങളുടെ പ്രഭാഷണത്തിൽ സദസ്സിനെ ഓർമ്മിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.