ബി.ഡി.എഫ് ആസ്ഥാനത്ത് ചൈനീസ് മിലിട്ടറി അറ്റാഷെ കേണൽ വാങ് താവോയുമായി കൂടിക്കാഴ്ച നടത്തുന്ന
ബി.ഡി.എഫ് അധികൃതർ
മനാമ: ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് (ബി.ഡി.എഫ്) കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹമ്മദ് ആൽ ഖലീഫ, ബഹ്റൈനിലെ ചൈനീസ് എംബസിയിൽനിന്ന് കാലാവധി പൂർത്തിയാക്കി മടങ്ങുന്ന മിലിട്ടറി അറ്റാഷെ കേണൽ വാങ് താവോയുമായി കൂടിക്കാഴ്ച നടത്തി.
മനാമയിലെ ബി.ഡി.എഫ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രതിരോധകാര്യ മന്ത്രി ലഫ്. ജനറൽ അബ്ദുല്ല ബിൻ ഹസ്സൻ അൽ നുഐമിയും ബി.ഡി.എഫ് ജനറൽ കമാൻഡിലെ സാമ്പത്തിക സാങ്കേതിക കാര്യ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽ ഖലീഫയും സന്നിഹിതരായിരുന്നു.
ബഹ്റൈനിൽ സേവനമനുഷ്ഠിച്ച കാലയളവിൽ കേണൽ വാങ് താവോ നൽകിയ സംഭാവനകളെ കമാൻഡർ ഇൻ ചീഫ് അഭിനന്ദിക്കുകയും അദ്ദേഹത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് എല്ലാവിധ വിജയങ്ങളും നേരുകയും ചെയ്തു. ബഹ്റൈനും ചൈനയും തമ്മിലുള്ള ദൃഢമായ ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. വിവിധ മേഖലകളിൽ, പ്രത്യേകിച്ച് പ്രതിരോധ -സൈനിക രംഗങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വരുംവർഷങ്ങളിൽ സൈനിക രംഗത്ത് കൂടുതൽ സഹകരണ പദ്ധതികൾ നടപ്പിലാക്കുന്നതിനെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.