Posted On
date_range Updated On
date_range ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫിനെ ബ്രിട്ടീഷ് സൈനിക വകുപ്പ് ഉപദേശകൻ സന്ദർശിച്ചു
മനാമ: ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫയെ ബ്രിട്ടീഷ് മിഡിലീസ്റ്റ് സീനിയർ പ്രതിരോധ വകുപ്പ് ഉപദേശകൻ ലഫ്. ജനറൽ സർ ജോൺ ലോറിമർ സന്ദർശിച്ചു. ബി.ഡി.എഫ് ചീഫ് ഒാഫ് സ്റ്റാഫ് ലഫ്. ജനറൽ ദിയാബ് ബിൻ സാഖിർ അൽ നുെഎമിയും കൂടിക്കാഴ്ചയിൽ പെങ്കടുത്തു. ബഹ്റൈൻ-ബ്രിട്ടീഷ് ബന്ധം ശക്തമായി മുന്നോട്ട് പോകുന്നതിൽ ബി.ഡി.എഫ് കമാൻറർ ഇൻ ചീഫ് സംതൃപ്തി രേഖപ്പെടുത്തി. വിവിധ മേഖലകളിൽ, പ്രേത്യകിച്ചും സൈനിക രംഗത്തെ സഹകരണം രണ്ടു രാജ്യങ്ങൾക്കും നേട്ടം ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.