മനാമ: ബഹ്റൈനിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ബഷീർ എം.കെ (64) നാട്ടിൽ നിര്യാതനായി. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ച രാവിലെയാണ് മരണം.
വടകര കണ്ണൂക്കര സ്വദേശിയായ ബഷീർ എം.കെ 40 വർഷം മുമ്പാണ് ബഹ്റൈനിൽ പ്രവാസ ജീവിതം ആരംഭിച്ചത്. യൂണിഫോം സിറ്റി, േബ്ലസർ സിറ്റി, അബു ഫറാസ് എന്നീ സ്ഥാപനങ്ങളുടെ ഉടമയായ അദ്ദേഹം കാൻസർ ബോധവത്കരണ പ്രവർത്തന രംഗത്ത് സജീവമായ കാൻസർ കെയർ ഗ്രൂപ്പ് സ്ഥാപക അംഗവും നിലവിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ്.
കെ.പി മൊയ്തുവാണ് പിതാവ്. മാതാവ്: അലീമ. ഭാര്യ: റഹ്മത്ത് ബഷീർ. മക്കൾ: ഫറാസ് ബഷീർ, ഡോ. ൈറസ ബഷീർ, ഷെറിൻ ബഷീർ, വഫ ബഷീർ, അയിഷ ബഷീർ. സഹോദരങ്ങൾ: അസൈനാർ, സലാം, ആയിഷ, റാബി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.