ബ​ഹ്‌​റൈ​ൻ സെ​ന്റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ല്‍ പെ​രു​ന്നാ​ള്‍ കൊ​ടി​യേ​റ്റ്

മ​നാ​മ: ബ​ഹ്‌​റൈ​ൻ സെ​ന്റ് മേ​രീ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ന്റെ 67ാമ​ത് പെ​രു​ന്നാ​ള്‍ കൊ​ടി​യേ​റ്റും സം​യു​ക്ത ഓ​ർ​മ​പ്പെ​രു​ന്നാ​ളും ആ​രം​ഭി​ച്ചു.

ഇ​ന്ന​ലെ വൈ​കീ​ട്ട് 7ന് ​സ​ന്ധ്യ ന​മ​സ്കാ​രം, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, പ്ര​ദ​ക്ഷി​ണം, ആ​ശീ​ര്‍വാ​ദം എ​ന്നി​വ ന​ട​ന്നു. ഇ​ന്ന് രാ​വി​ലെ 6.15 മു​ത​ല്‍ രാ​ത്രി ന​മ​സ്കാ​രം, പ്ര​ഭാ​ത ന​മ​സ്കാ​രം, വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ​യും പ​രി​ശു​ദ്ധ യ​ല്‍ദോ മാ​ര്‍ ബ​സേ​ലി​യോ​സ്, വാ​ഴ്ത്ത​പ്പെ​ട്ട അ​ല്‍ വാ​റീ​സ് മാ​ര്‍ യൂ​ലി​യോ​സ്, ഭാ​ഗ്യ​സ്മ​ര​ണാ​ര്‍ഹ​നാ​യ ഫീ​ലി​പ്പോ​സ് മാ​ര്‍ തെ​യോ​ഫി​ലോ​സ് എ​ന്നീ പി​താ​ക്ക​ന്മാ​രു​ടെ സം​യു​ക്ത ഓ​ർ​മ​പ്പെ​രു​ന്നാ​ളും ദേ​വാ​ല​യ​ത്തി​ന്റെ 67ാമ​ത് പെ​രു​ന്നാ​ള്‍ കൊ​ടി​യേ​റ്റും ന​ട​ക്കും. ശു​ശ്രൂ​ഷ​ക​ള്‍ക്ക് എം.​ജി.​ഒ.​സി.​എ​സ്.​എം കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​വ. ഫാ​ദ​ർ ഡോ. ​വി​വേ​ക് വ​ർ​ഗീ​സ് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും ഇ​ട​വ​ക വി​കാ​രി ഫാ​ദ​ര്‍ ജേ​ക്ക​ബ് തോ​മ​സ് കാ​ര​യ്ക്ക​ല്‍, സ​ഹ വി​കാ​രി ഫാ​ദ​ര്‍ തോ​മ​സ്കു​ട്ടി പി. ​എ​ൻ, ട്ര​സ്‌​റ്റി സ​ജി ജോ​ർ​ജ്, സെ​ക്ര​ട്ട​റി ബി​നു മാ​ത്യൂ ഈ​പ്പ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Bahraini flag hoisted at St. Mary's Cathedral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.