കേരളീയ സമാജം അവാര്‍ഡ് നൈറ്റ് ഇന്ന്

മനാമ: ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ 70ാം വാര്‍ഷിക വേളയില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കുന്നതിന്‍െറ ഭാഗമായുള്ള ആദ്യ അവാര്‍ഡ് നൈറ്റ്  ഇന്ന് നടക്കും.  വൈകീട്ട് കേരളീയ സമാജത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും. 
വ്യവസായികളായ ഡോ. സിദ്ദീഖ് അഹ്മദ് ഹാജി, ജോണ്‍ മത്തായി എന്നിവരെ അവാര്‍ഡ് നൈറ്റില്‍ ആദരിക്കും. 
ഇറാം ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. സിദ്ദീഖ്  അഹ്മദ് ഹാജിക്ക്  പ്രവാസി ഒൗട്സ്റ്റാന്‍റിങ് ബിസിനസ് ഐക്കണ്‍ അവാര്‍ഡ് സമ്മാനിക്കും. 
ധന്യ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജോണ്‍ മത്തായിക്ക് പ്രവാസിരത്ന അവാര്‍ഡും നല്‍കും. അവാര്‍ഡ് നൈറ്റിനോടനുബന്ധിച്ച്  പ്രശസ്ത ഗായകരായ സയനോര, നിഖില്‍ രാജ്, ശ്രേയ ജയദീപ് എന്നിവര്‍ നയിക്കുന്ന സംഗീത നിശ ഉണ്ടായിരിക്കുമെന്ന് പ്രസിഡന്‍റ് പി.വി.രാധാകൃഷ്ണപിള്ള, ജന.സെക്രട്ടറി എന്‍.കെ.വീരമണി എന്നിവര്‍ പറഞ്ഞു. 

News Summary - bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.