Posted On
date_range Updated On
date_range ഇന്ത്യ- പാകിസ്താൻ വെടിനിർത്തൽ സ്വാഗതം ചെയ്ത് ബഹ്റൈൻ
മനാമ: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ബഹ്റൈൻ. രണ്ടു അയൽരാജ്യങ്ങൾക്കിടയിൽ ശാശ്വത സമാധാനം സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങൾക്കും പൂർണപിന്തുണ നൽകുന്നതായി ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ഇക്കാര്യത്തിൽ സൗദി അറേബ്യയുടെ നയതന്ത്ര ശ്രമങ്ങളെയും ബഹ്റൈൻ പ്രശംസിച്ചു. മേഖലയിലെ വിശാലമായ അന്താരാഷ്ട്ര സമൂഹത്തിലെ അഭിപ്രായങ്ങൾ പരിഹരിക്കുന്നതിലും സ്ഥിരത, സമാധാനം, സമൃദ്ധി എന്നിവ നിലനിർത്തുന്നതിലും സംഭാഷണത്തിനും പരസ്പര ധാരണക്കും ഏറെ പ്രാധാന്യമുണ്ടെന്നും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.