മനാമ: ബഹ്റൈന്‍ മുംതലാകത് ഹോള്‍ഡിങ് കമ്പനിയുടെ നിയന്ത്രണത്തിലുള്ള ‘അറ്റ് ബഹ്റൈന്‍’ ടൂറിസ്റ്റുകളെ ലക്ഷ്യം വെച്ച് സൈറ്റ്സീയിങ് ബസ് സര്‍വീസ് തുടങ്ങുന്നു. ബഹ്റൈനിലെ പ്രധാനടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കാകും ബസ് പ്രതിദിന ടൂറുകള്‍ നടത്തുക. ഇതില്‍ ലൈസന്‍സുള്ള ബഹ്റൈനി ടൂര്‍ ഗൈഡുമാരുടെ സേവനവും ലഭ്യമാക്കും. ഫെബ്രുവരിയില്‍ ബുക്കിങ് തുടങ്ങാനാന്‍ തീരുമാനമായതായി സി.ഇ.ഒ.പീറ്റര്‍ കുക്ക് പറഞ്ഞു. നിലവില്‍ ഈ രംഗത്തുള്ള യാത്രാബുദ്ധിമുട്ട് പുതിയ ബസ് സര്‍വീസ് വരുന്നതോടെ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഴുവനായി ശീതീകരിച്ച ലക്ഷ്വറി ബസുകളാണ് സര്‍വീസ് നടത്തുക. ഇത് ആഴ്ചയില്‍ ഏഴ് ദിവസവും ലഭ്യമാക്കും. ‘ബഹ്റൈന്‍ ഇന്‍ എ ഡെ’, ‘എക്സ്പ്ളോര്‍ ദ സിറ്റി ഓഫ് മനാമ’, ‘ഫ്രൈഡെ ആഫ്റ്റര്‍നൂണ്‍ എസ്കേപ്’ എന്നിങ്ങനെ മൂന്ന് ടൂറുകളാണ് പദ്ധതിയിടുന്നത്. രാജ്യത്തിന്‍െറ ചരിത്രം, സംസ്കാരം എന്നിവയില്‍ കൃത്യമായ അവഗാഹമുള്ള ദ്വിഭാഷികളായ ഗൈഡുകളെയാണ് ബസില്‍ നിയമിക്കുക. ബഹ്റൈനിലെ എല്ലാ ഫോര്‍ സ്റ്റാര്‍, ഫൈസ് സ്റ്റാര്‍ ഹോട്ടലുകളില്‍ നിന്നും ടൂര്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. അല്ളെങ്കില്‍ 17100024 എന്ന നമ്പറില്‍ വിളിക്കുകയോ http://atbahrain.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.