വേനൽതുമ്പികൾ സമ്മർ ക്യാമ്പിൽനിന്ന്

ബഹ്റൈൻ പ്രതിഭ വേനൽതുമ്പി ക്യാമ്പിന് സമാപനം

മനാമ: കൂടുതൽ മികച്ച രീതിയിൽ പുതു തലമുറയെ വളർത്തിയെടുക്കുന്നതിനുള്ള ബദൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി സംഘടിപ്പിക്കപ്പെട്ട വേനൽതുമ്പികൾ സമ്മർ ക്യാമ്പ് സമാപിച്ചു. വിനോദത്തിന്റെയും, വിജ്ഞാനത്തിന്റെയും ചിറകിലേറി പറന്ന വേനൽതുമ്പികളുടെ ഗ്രാൻഡ്ഫിനാലെയും, ഇന്ത്യയുടെ 80 ആം സ്വാതന്ത്ര്യദിനാഘോഷവും പ്രമുഖ മാധ്യമപ്രവർത്തകൻ പ്രദീപ് പുറവങ്കര ഉദ്ഘാടനം ചെയ്തു.

ക്യാമ്പ് ഡയറക്ടറും, ബാലസംഘം സംസ്ഥാന പരിശീലകനുമായ പി. ടി. രാഹേഷ്, പ്രതിഭ മുഖ്യരക്ഷാധികാരി ബിനു മണ്ണിൽ, വനിതാവേദി ട്രഷറർ ഹർഷ ബബീഷ്, ബാലവേദി സെക്രട്ടറി അമൃത ജയബുഷ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ജനറൽ സെക്രട്ടറി സുലേഷ് വി. കെ. സ്വാഗതവും പ്രസിഡന്റ് മഹേഷ് കെ. വി. അധ്യക്ഷതയും വഹിച്ച ചടങ്ങിന് ക്യാമ്പ് സംഘാടകസമിതി കൺവീനർ കൂടിയായ കേന്ദ്ര കമ്മിറ്റി അംഗം ജോഷി ഗുരുവായൂർ നന്ദി രേഖപ്പെടുത്തി.

പ്രവാസി മലയാളി കുട്ടികൾക്കിടയിൽ പരസ്പര സ്നേഹത്തിന്റെയും, സാമൂഹ്യ പ്രതിബദ്ധതയുടെയും പാഠങ്ങൾ പകർന്നു നൽകാൻ ഈ സമ്മർ ക്യാമ്പിലൂടെ കഴിഞ്ഞുവെന്നതാണ് ഈ ക്യാമ്പിന്റെ വിജയമെന്നും സംഘാടകർ പറഞ്ഞു.

Tags:    
News Summary - Bahrain Talent Summer Thumbi Camp concludes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.