ബ​ഹ്​​റൈ​ൻ പ്ര​തി​ഭ പ്ര​വ​ർ​ത്ത​ക​ർ ദീ​പം തെ​ളി​ച്ച്​ വി​ജ​യ​ദി​വ​സം ആ​ഘോ​ഷി​ക്കു​ന്നു 

വി​ജ​യ​ദി​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ​യും

മ​നാ​മ: കേ​ര​ള നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫി​െൻറ ച​രി​ത്ര വി​ജ​യാ​ഘോ​ഷ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ​യും. കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ൽ ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ങ്ങ​ളും ആ​ഘോ​ഷ​ങ്ങ​ളും പാ​ടി​ല്ല എ​ന്ന ഇ​ട​തു​മു​ന്ന​ണി​യു​ടെ ആ​ഹ്വാ​നം ഏ​റ്റെ​ടു​ത്തു മേ​യ് ഏ​ഴി​ന്​ വൈ​കു​ന്നേ​രം ദീ​പ​ശി​ഖ കൊ​ളു​ത്തി​യും മ​ധു​രം വി​ത​ര​ണം ചെ​യ്​​തും വീ​ടു​ക​ളി​ലാ​ണ് ഇ​ട​തു​മു​ന്ന​ണി​യു​ടെ വി​ജ​യം പ്ര​വ​ർ​ത്ത​ക​ർ ആ​ഘോ​ഷി​ച്ച​ത്.

ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ ദീ​പ​ശി​ഖ​ക​ൾ കൊ​ളു​ത്തി​യും മ​ധു​രം വി​ത​ര​ണം ചെ​യ്​​തും തി​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം ആ​ഘോ​ഷി​ച്ചു. പ്ര​തി​ഭ ആ​സ്ഥാ​ന​ത്തും മേ​ഖ​ല ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലും പ്ര​വ​ർ​ത്ത​ക​ർ വി​ജ​യം ആ​ഘോ​ഷി​ച്ചു.

പ്ര​തി​ഭ ആ​സ്ഥാ​ന​ത്തു ന​ട​ന്ന പ​രി​പാ​ടി​ക്ക് മു​ഖ്യ​ര​ക്ഷാ​ധി​കാ​രി പി. ​ശ്രീ​ജി​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​വി. ലി​വി​ൻ കു​മാ​ർ, പ്ര​സി​ഡ​ൻ​റ്​ കെ.​എം. സ​തീ​ഷ്, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഷെ​രീ​ഫ് കോ​ഴി​ക്കോ​ട്, രാ​മ​ച​ന്ദ്ര​ൻ, മി​ജോ​ഷ് മൊ​റാ​ഴ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Bahrain talent as partners in Victory Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.