ബഹ്​റൈൻ, സ്വിറ്റ്​സർലൻഡ്​ സംയുക്​ത രാഷ്​​ട്രീയ ചർച്ചകൾ നടന്നു

മനാമ: അഞ്ചാമത്​ ബഹ്​റൈൻ, സ്വിറ്റ്​സർലൻഡ്​ സംയുക്​ത രാഷ്​ട്രീയ ചർച്ചകൾ സംഘടിപ്പിച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്​​ട്രീയ കാര്യ അണ്ടർ സെക്രട്ടറി ഡോ. ശൈഖ്​ അബ്​ദുല്ല ബിൻ അഹ്​മദ്​ ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്വിറ്റ്​സർലൻഡ്​ വിദേശകാര്യ മ​ന്ത്രാലയത്തിലെ മിഡിലീസ്റ്റ്​, ഉത്തരാ​ഫ്രിക്കൻ കാര്യങ്ങൾക്കായുള്ള ഡയറക്​ടർ മായാതി സാഫിയുടെ നേതൃത്വത്തിലുള്ള സംഘം പ​ങ്കെടുത്തു. ദുബൈ എക്​സ്​പോ 2020ലെ സ്വിറ്റ്​സർലൻഡ്​ പവലിയനിൽ കഴിഞ്ഞ ദിവസമായിരുന്നു സംയു​ക്​ത യോഗം ചേർന്നത്​.

ബഹ്​റൈനും സ്വിറ്റ്​സർലൻഡും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട രീതിയിലാണെന്ന്​ വിലയിരുത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകളും ആരാഞ്ഞു.

ബഹ്​റൈനിലെ വിവിധ നിക്ഷേപ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അണ്ടർ സെക്രട്ടറി വിശദീകരിച്ചു. ബഹ്​റൈനുമായി കൂടുതൽ മേഖലകളിൽ സഹകരിക്കുന്നതിന്​ സ്വിസ്​ ഒരുക്കമാണെന്ന്​ മായാതി സാഫി വ്യക്​തമാക്കി.

News Summary - bahrain swiss talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.